Flash News

ജോസഫ് ഇടിക്കുള ഫോമാ കണ്‍വന്‍ഷന്‍ പബ്ലിസിറ്റി ചെയര്‍മാന്‍

March 20, 2018 , ഷോളി കുമ്പിളുവേലില്‍

JOSEPH IDICULA CONV-CHAIRന്യൂജേഴ്‌സി : ജോസഫ് ഇടിക്കുള ഫോമാ കണ്‍വന്‍ഷന്‍ പബ്ലിസിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇടിക്കുളയെ ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവില്‍ ഇടിക്കുള കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (കാന്‍ജ് ) ട്രഷററാണ്. വര്‍ഷങ്ങളായി അസോസിയേഷനില്‍ വിവിധ കമ്മറ്റികളിലും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പ്രവര്‍ത്തനങ്ങളിലുള്ള മികവും മാധ്യമ രംഗത്തുള്ള പ്രവര്‍ത്തന പരിചയവും പരിഗണിച്ചാണ് ഫോമ ഇടിക്കുളയെ ഈ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്.

2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മികവാര്‍ന്ന കലാപരിപാടികളുമായി മലയാളത്തിന്റെ അനേകം സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്‌റ്റേജ് ഷോകള്‍, വിവിധ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, യുവജനോത്സവം ഗ്രാന്‍ഡ് ഫിനാലെ , ബ്യൂട്ടി പേജന്റ്, വനിതാ രത്‌നം, ഫോമാ ക്വീന്‍, മലയാളി മന്നന്‍, ഫോമാ ബെസ്‌ററ് കപ്പിള്‍സ്, ചീട്ടുകളി മത്സരങ്ങള്‍, വിവിധ റീജിയനുകളുടെ കലാ സാഹിത്യ മത്സരങ്ങള്‍, നാടക മത്സരം, സാഹിത്യ സമ്മേളനം, മീഡിയ സെമിനാര്‍, ചിരിയരങ്ങ്, ബിസിനസ് സെമിനാര്‍, വിമന്‍സ് ഫോറം സെമിനാര്‍,പുതു തലമുറയിലെ യുവജനങ്ങളുടെ പ്രത്യേക മത്സരങ്ങള്‍ തുടങ്ങി മറ്റനേകം പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമായി അരങ്ങിലെത്തുന്നു.

അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരം, ആര്‍ക്കിറ്റെക്ട്ചറല്‍ ക്യാപിറ്റല്‍, ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളില്‍ ഒന്ന് തുടങ്ങിയ ഖ്യാതി നേടിയ, വേള്‍ഡ് ടൂറിസം മാപ്പില്‍ ഇടം നേടിയിട്ടുള്ള ചിക്കാഗോ എന്ന ചരിത്ര നഗരത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ റീനയ്‌സന്‍സ് ഷാംബര്‍ഗ് എന്ന പ്രമുഖ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് ഫോമാ നിങ്ങള്‍ക്കായി ഒരുക്കുന്നത്, അടുത്ത കാലത്തു നടന്ന മലയാളിയുടെ ഏറ്റവും വലിയ സമ്മേളനമായി ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2018 മാറ്റുവാന്‍ ഫോമയുടെ സാരഥികള്‍ യത്‌നിക്കുകയാണ്. ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമമായി ചിക്കാഗോ കണ്‍വന്‍ഷന്‍ മാറ്റുവാന്‍ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്, ജോയ് ആലുക്കാസ്, മാസ്സ് മ്യുച്വല്‍ അടക്കം അനേകം മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പിന്തുണയേകുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം കൊടുക്കാതെ ഫാമിലിക്ക് വേണ്ട പ്രോഗ്രാമുകള്‍ക്കും പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തമുണ്ടാകുന്ന രീതിയില്‍ കണ്‍വന്‍ഷനെ മാറ്റിയെടുക്കുവാനും അക്ഷീണം ശ്രമിക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. 20 ഓളം കമ്മറ്റികളാണ് കണ്‍വന്‍ഷന്‍ എക്കാലത്തെയും മികച്ച ഒന്നാക്കി മാറ്റുവാന്‍ സര്‍വ്വസന്നാഹവുമൊരുക്കിക്കൊണ്ടു പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്, അമേരിക്കന്‍ മലയാളി എന്നുമോര്‍ക്കുന്ന ഒരു മഹാ സമ്മേളനമായി ഈ കണ്‍വന്‍ഷന്‍ മാറുമെന്നും ഇതില്‍ പങ്കെടുക്കുവാനുള്ള സുവര്‍ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇടിക്കുള അഭ്യര്‍ത്ഥിച്ചു.

ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ പബ്ലിസിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു വന്ന ഇടിക്കുളയുടെസേവനങ്ങള്‍ കണ്‍വന്‍ഷന്‍ വിജയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പില്‍, ട്രഷറര്‍ ജോസി കുരിശിങ്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം 8477227598, ജോസഫ് ഇടിക്കുള 201 421 5303, സന്ദര്‍ശിക്കുക www.fomaa.net

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top