Flash News

ഞങ്ങള്‍ ചെയ്തതിനൊന്നും യാതൊരു വിലയുമില്ലേ? കെസിഎ ചോദിക്കുന്നു

March 20, 2018

dc-Cover-tc7aq2819ausrvfhs1u4133uc5-20161020061351.Medi_കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. രണ്ട് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ടര്‍ഫ് കുത്തിപ്പൊളിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടില്‍ തന്നെയാണ് ജിസിഡിഎ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് ഐഎസ്എല്‍, അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി നിര്‍മ്മിച്ച ടര്‍ഫ് പൊളിച്ചു നീക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി (ജിസിഡിഎ) തറപ്പിച്ച് പറയുന്നു.

ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തണമെങ്കില്‍ പ്രധാന പിച്ചും പരിശീലനം നടത്താനുള്ള പിച്ചും ഉള്‍പ്പെടെ അഞ്ചോളം പിച്ചുകള്‍ നിര്‍മ്മിക്കേണ്ടി വരും. ഇങ്ങിനെ ചെയ്താല്‍ ഫുട്‌ബോളിന് വേണ്ടി നിര്‍മ്മിച്ച മൈതാനം നശിക്കും. അങ്ങിനെ വരുമ്പോള്‍ ഐഎസ്എല്ലിന്റെ അടുത്ത സീസണിലെ മത്സരങ്ങള്‍ ഉള്‍പ്പടെ നടത്തുന്നത് ബുദ്ധിമുട്ടിലാകുമെന്നാണ് ജിസിഡിഎ പറയുന്നത്. ആരാധകരും ഫുട്‌ബോള്‍ താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ആശങ്കയിലാണുള്ളത്.

അതേസമയം കഴിഞ്ഞ 30 വര്‍ഷമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിയിലെ സ്‌റ്റേഡിയം കരാറില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ കരാര്‍ പ്രകാരം നവംബര്‍ ഒന്നിന് നിശ്ചയിച്ച ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ തന്നെ നടത്താന്‍ കെസിഎയ്ക്ക് അവകാശമുണ്ട്. എന്നാല്‍ മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ കലൂര്‍ സ്‌റ്റേഡിയത്തില്‍ തങ്ങള്‍ ചെയ്തതിനൊന്നും വിലയില്ലേയെന്നാണ് കെസിഎ ചോദിക്കുന്നത്.

2014 വരെ കലൂര്‍ സ്‌റ്റേഡിയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം മുടക്കിയത് കെസിഎയാണ്. ഐഎസ്എല്ലിനായി സൗകര്യമൊരുക്കിയതും കെസിഎ തന്നെ. ഫുട്‌ബോളിനും ക്രിക്കറ്റിനും വേണ്ടിയാണ് ടര്‍ഫ് ഒരുക്കിയത്. 2014, 2015, 2016 വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഒരുക്കിയതും കെസിഎയാണ്. 2010ല്‍ ഫ്‌ളഡ് ലൈറ്റിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്ത് കോടി രൂപയും കെസിഎ മുടക്കി. ഇതിനൊന്നും യാതൊരു വിലയുമില്ലെയെന്ന് കെസിഎ ചോദിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top