Flash News

ഡാളസില്‍ സ്‌പെല്ലിംഗ് ബീ മത്സരം മാര്‍ച്ച് 25 ന്

March 21, 2018 , പി.പി. ചെറിയാന്‍

spelling-bee-റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും ലില്ലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്‌പെല്ലിംഗ് ബീ 2018-ന് റിച്ചാര്‍ഡ്‌സനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഡാളസ്)
വെച്ചു നടത്തും. ഒന്നു മുതല്‍ 8 വരെ ഗ്രേഡിലുള്ള വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

2003 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുന്ന സ്‌പെല്ലിംഗ് ബി മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് ലിലി ഫൗണ്ടേഷനാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും, ഓരോ ഗ്രൂപ്പിലേയും 1, 2, 3 സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും സമ്മാനിക്കും. മത്സരാര്‍ത്ഥികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡാളസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള നല്ലൊരു അവസരം കൂടിയാണിത്.

സ്ഥലം : യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഡാളസ് നവീന്‍ ജിന്‍ഡാള്‍ സ്‌കൂള്‍ ഓഫ് മനേജ്‌മെന്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 566 5363, 713 303 2595, 972 859 9225.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top