Flash News

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് റാഫിള്‍ വന്‍ വിജയത്തിലേക്ക്; ഫാ. മാത്യു തോമസ് ഗ്രാന്റ് സ്‌പോണ്‍സര്‍

March 21, 2018 , രാജന്‍ വാഴപ്പള്ളില്‍

suffern003ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ഇടവകതല സന്ദര്‍ശനങ്ങള്‍ സജീവമായി മുന്നേറുന്നു. കോണ്‍ഫറന്‍സ് ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റുകളുടെ വിതരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നു ഫിനാന്‍സ് ചെയര്‍പേഴ്‌സണ്‍ എബി കുര്യാക്കോസ് അറിയിച്ചു.

മാര്‍ച്ച് 18 ഞായറാഴ്ച ന്യൂയോര്‍ക്കിലെ വിവിധ ദേവാലയങ്ങള്‍ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു. സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന യോഗത്തില്‍ വികാരി റവ. ഡോ. രാജു വര്‍ഗീസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ജോബി ജോണ്‍, ഐസക് ചെറിയാന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഇടവക ട്രസ്റ്റി ലിജു പോള്‍, സെക്രട്ടറി സ്വപ്നാ ജേക്കബ് മുന്‍ ജനറല്‍ സെക്രട്ടറി സൂസന്‍ വര്‍ഗീസ്, ഏറിയാ കോ ഓര്‍ഡിനേറ്റര്‍ റജി കുരീക്കാട്ടില്‍, ഘോഷയാത്രാ കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ വര്‍ഗീസ് (സജി) എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ജോര്‍ജ് തുമ്പയില്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും ഫണ്ട് ശേഖരണത്തെക്കുറിച്ചും നിലവിലെ റജിസ്‌ട്രേഷന്റെ സാധ്യതയെക്കുറിച്ചും സംസാരിച്ചു.

റവ. ഡോ. രാജു വര്‍ഗീസ്, എബി റ്റി. ജോണില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ട് റജിസ്‌ട്രേഷന്റെ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ട്രസ്റ്റി ലിജു പോളില്‍ നിന്നും ഐസക്ക് ചെറിയാനും ജോണ്‍ വര്‍ഗീസും ചേര്‍ന്നു സ്വീകരിച്ചു.

ഇടവകയില്‍ നിന്നുള്ള എല്ലാ സഹായ സഹകരണങ്ങള്‍ക്കും ജോര്‍ജ് തുമ്പയില്‍ നന്ദി അറിയിച്ചു.

ബ്രൂക് ലിന്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ടീം അംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയിലും കാതോലിക്കാ ദിനാഘോഷത്തിലും പങ്കെടുത്തു. വികാരി ഫാ. ജോര്‍ജ് മാത്യു ടീം അംഗങ്ങളെ സ്വാഗതം ചെയ്തു വിവരണം നല്‍കി. ടീം അംഗങ്ങളോടൊപ്പം ഇടവക ട്രസ്റ്റി ജോണ്‍ വി. ജോണ്‍ സെക്രട്ടറി തോമസ് വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.

മാത്യു വര്‍ഗീസ്, ഫിലിപ്പോസ് സാമുവേല്‍, ജോണ്‍ താമസവേലില്‍ എന്നിവര്‍ റജിസ്‌ട്രേഷന്‍, റാഫിള്‍ സുവനീര്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. ഫാ. ജോര്‍ ജ് മാത്യു ട്രഷറാര്‍ മാത്യു വര്‍ഗീസില്‍ നിന്നും റാഫിള്‍ ടിക്കറ്റ് സ്വീകരിച്ചുകൊ ണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫിനാന്‍സ് / സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങളായ ടറന്‍സണ്‍ തോമസ്, വര്‍ഗീസ് ഉലഹന്നാന്‍, പോള്‍ കറുകപ്പള്ളില്‍, ഇടവക ട്രസ്റ്റി ജോയി പത്രോസ് എന്നിവര്‍ വിശുദ്ധ കുര്‍ബാനയിലും അതിനുശേഷം നടന്ന ചടങ്ങിലും സംബന്ധിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗമായ ഫാ. മാത്യു തോമസ് ഏവരേയും സ്വാഗതം ചെയ്തു.

എബി കുര്യാക്കോസ് കോണ്‍ഫറന്‍സിനെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചു. അതോടൊപ്പം ഏവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫാ. മാത്യു തോമസ് ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തുകൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റി ജോയി പത്രോസ് സുവനീറിലേക്ക് ഒരു ഫുള്‍പേജ് ആശംസ നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നുള്ള എല്ലാ സഹായങ്ങള്‍ക്കും എബി കുര്യാക്കോസ് നന്ദി പറഞ്ഞു.

suffern01 suffern02 suffern03brooklin001 brooklin01 brooklin02


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top