Flash News

ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ; സൗദി വ്യോമപാതയിലൂടെ പറക്കുന്ന ആദ്യത്തെ വിമാനം

March 22, 2018

air-indiaജറുസലേം: സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഒരു വിമാനം ഇസ്രയേലിലേയ്ക്ക് പറന്നു. ഇതാദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്.എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്.

സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിക്കുന്നില്ല. ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, സൗദിയുടെ വ്യോമപാത ഒഴിവാക്കി ചെങ്കടലിന് മുകളിലൂടെയാണിത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് തുടങ്ങിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍.

ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെയാണ് വിമാനം ഇസ്രയേലിലെത്തുക. ഇതോടെ ഇസ്രയേലിലേക്കെത്താനുള്ള സമയം രണ്ട് മണിക്കൂറിലേറെ ലാഭിക്കാനാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top