Flash News

താമരശ്ശേരിയില്‍ ആര്‍‌എസ്‌എസ്-ബിജെപിയില്‍ നിന്ന് കൂട്ടത്തോടെ കൂടുമാറ്റം; 35ഓളം നേതാക്കളും പ്രവര്‍ത്തകരും സിപി‌എമ്മില്‍ ചേര്‍ന്നു; ഞെട്ടലടങ്ങാതെ ബിജെപി

March 24, 2018

rss-to-cpm2കോഴിക്കോട് താമരശ്ശേരിയില്‍ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു. താമരശേരി, കൊട്ടാരക്കോത്ത്, ഈങ്ങാപ്പുഴ, പുതുപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള 35 ഓളം പ്രവര്‍ത്തകരും നേതാക്കളുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപി,ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗ്ദള്‍, യുവമോര്‍ച്ച എന്നീ സംഘടനകളിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് കൂടുമാറിയത്. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇഎംഎസ്, എകെജി ദിനാചരണത്തിന്റെ ഭാഗമായി താമരശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. താമരശ്ശേരി പഴയ സറ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന യോഗത്തിലും പ്രകടനത്തിലും നിരവധി സിപിഎം പ്രവര്‍ത്തകരും പങ്കെടുത്തു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്ന് അമിത് ഷാ അടക്കമുള്ള നേതാക്കള്‍, ബിജെപി കേരള നേതാക്കളോട് ആവശ്യപ്പെടുന്ന സമയത്ത് തന്നെയുള്ള കൊഴിഞ്ഞുപോക്ക് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

വിഎച്ച്പി മുന്‍ ജില്ലാ സെക്രട്ടറിയും ബജ്രംഗ്ദള്‍ മുന്‍ ജില്ലാ സംയോജകുമായ ഷിബുകുമാര്‍ കൊട്ടാരക്കോത്ത്, ബിജെപി പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേത്രസംരക്ഷണ സമിതി താമരശേരി താലൂക്ക് സെക്രട്ടറിയുമായ ഷാജി അമ്പലപ്പടി, യുവമോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, ബി.ജെ.പി ഓമശേരി കുന്ദമംഗലം മുന്‍ പഞ്ചായത്ത് ജോ:സെക്രട്ടറി ബാബുരാജ്, ആര്‍എസ്എസ് പുതുപ്പാടി മണ്ഡലം മുന്‍ ശാരിക് ശിക്ഷക് പ്രമുഖ് ഗിരീഷ് പുതുപ്പാടി, പ്രജിത്ത് താമരശ്ശേരി,അരുണ്‍ പുതുപ്പാടി ,പ്രജീഷ് കവ്വുപ്പാട്ടചാലില്‍ ,മഹേഷ് കൊട്ടാരക്കോത്ത്, സന്ദീപ് അപ്പുറത്ത്പൊയില്‍, രാഞ്ജിഷ്,വിഷ്ണു പ്രസാദ് പെരുമ്പളളി, ബബീഷ് കൊട്ടാരക്കോത്ത്, ലസി ശിവകുമാര്‍, ലിജീഷ് ഓടക്കുന്ന്, സിന്ധു ഷാജി , ഉണ്ണി നമ്പൂരികുന്ന്, മന്യ ഗിരീഷ്, ബാലന്‍ മംഗലത്ത് തുടങ്ങി നിരവധി നേതാകളും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലെക്ക് എത്തിയത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top