Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കൈതച്ചക്കയില്‍ വെച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു   ****    പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം വര്‍ഗീയവത്ക്കരിച്ചെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്   ****    കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം   ****    കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍   ****    കോവിഡിന്റെ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മുക്തി നേടിയിട്ടില്ല, സമൂഹ വ്യാപനം ഒരു വിപത്താണെന്ന് മുഖ്യമന്ത്രി   ****   

കിം ജോംഗ് ഉന്‍ രഹസ്യമായി ചൈന സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്

March 26, 2018

KIM-545x325ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ സൗഹൃദ രാജ്യമായ ചൈനയിലെത്തിയതായി അഭ്യൂഹം. 2011ല്‍ അധികാരമേറ്റ ശേഷം ആദ്യമായിട്ടാണു കിമ്മിന്റെ വിദേശസന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പേരു വെളിപ്പെടുത്താത്ത മൂന്നു പേരെ ഉദ്ധരിച്ച് ചില രാജ്യാന്തര മാധ്യമങ്ങളിലാണ് കിമ്മിന്റെ ചൈന സന്ദര്‍ശനവാര്‍ത്ത പുറത്തുവന്നത്. ഉത്തര കൊറിയയെ പിന്തുണയ്ക്കുന്നതിന് യുഎസില്‍ നിന്നടക്കം ചൈനയ്ക്ക് ഉപരോധങ്ങള്‍ നേരിടേണ്ടിവരുന്നതിനിടയിലെ ഈ സന്ദര്‍ശനവിവരം ദക്ഷിണ കൊറിയ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

എവിടെയാണ് കിം താമസിക്കുന്നതെന്നോ ആരെയൊക്കെ കണ്ടുവെന്നതോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്‌ഡോങ്ങിലൂടെ പ്രത്യേക ട്രെയിനില്‍ കിം ജോങ് ഉന്നോ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ചൈനയിലെത്തുമെന്ന് ജപ്പാന്റെ ക്യോഡോ ന്യൂസ് പുറത്തുവിട്ടിരുന്നു. ട്രെയിന്‍ എത്തുന്ന ദൃശ്യങ്ങള്‍ നിപ്പോണ്‍ ടിവി തല്‍സമയം കാണിക്കുകയും ചെയ്തു. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് സന്ദര്‍ശനമെന്നാണ് സൂചന.

2011 ല്‍ മരിക്കുന്നതിനു മുന്‍പ് കിമ്മിന്റെ പിതാവ് കിം ജോങ് കക ചൈന സന്ദര്‍ശനം നടത്തിയതിനു സമാനമായ ട്രെയിന്‍ എത്തുന്നതിന്റെ ദൃശ്യങ്ങളാണു നിപ്പോണ്‍ ന്യൂസ് പുറത്തുവിട്ടത്. അതേസമയം, മുതിര്‍ന്ന ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നതിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

റെയില്‍വേ സ്റ്റേഷനു സമീപം ശക്തമായ സുരക്ഷയാണു ഒരുക്കിയിരിക്കുന്നതെന്ന് ഡാങ്‌ഡോങ്ങിലെ പ്രദേശവാസികള്‍ പറയുന്നു. ചന്‍ഗാന്‍ അവന്യൂവിന്റെ റോഡിലേക്കു തുറക്കുന്ന ചില ഗേറ്റുകള്‍ പൊലീസ് അടച്ചു. ടിയാന്‍മെന്‍ സ്‌ക്വയറിലുണ്ടായ വിനോദസഞ്ചാരികളെയും ഇവിടെ നിന്നു മാറ്റി. ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തിലുള്ള സുപ്രധാന കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ നടക്കുമ്പോഴാണ് ഇത്തരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നത്.

കിം ജോങ് കക മുന്‍പ് ചൈന സന്ദര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തിനുശേഷം മാത്രമാണ് ഈവിവരം പുറത്തുവിട്ടത്. സുരക്ഷാ കാരണങ്ങളാല്‍ ചൈനയിലേക്കും റഷ്യയിലേക്കും ട്രെയിനിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ കിം ജോങ് ഉന്‍ വിമാനയാത്ര ഒഴിവാക്കി ട്രെയിന്‍ തിരഞ്ഞെടുത്തത് എന്തെന്നും വ്യക്തമായിട്ടില്ല. ഡാങ്‌ഡോങ്ങും ബെയ്ജിങ്ങും തമ്മില്‍ 1,100 കിലോമീറ്റര്‍ ദൂരമാണുള്ളത്. 14 മണിക്കൂര്‍ യാത്ര ചെയ്‌തെങ്കില്‍ മാത്രമേ ഇവിടെ എത്തിച്ചേരുകയുള്ളൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top