Flash News

ഫെയ്സ്ബുക്ക് മാത്രമല്ല നരേന്ദ്ര മോദിയുടെ ‘നമോ ആപ്പും’ ചോര്‍ന്നു; അഞ്ച് മില്യണ്‍ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയെന്ന് ദേശീയ ചാനല്‍

March 27, 2018 , .

namoin_032318025328-830x412ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒഫീഷ്യല്‍ ആപ്ലിക്കേഷനായ ‘നമോ’ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ ചാനല്‍. ഇരംഗത്തെ വിദഗ്ധരുമായി ചേര്‍ന്നു പാനല്‍ രൂപീകരിച്ചു നടത്തിയ പരിശോധനയിലാണ് ഉപയോക്താക്കള്‍ അറിയാതെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു വ്യക്തമായത്.

കുറഞ്ഞത് അഞ്ചു മില്യണ്‍ ആളുകളെങ്കിലും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെയാണു പുതിയ വെളിപ്പെടുത്തലുകള്‍. ഫേസ്ബുക്ക് വിവരച്ചോര്‍ച്ചയ്ക്കു പിന്നാലെ പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ ചോദ്യം ചെയ്തു ശക്തമായി രംഗത്തുവന്നിരുന്നു.

എന്നാല്‍, ഉപയോക്താക്കളുടെ ഏറ്റവും ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളൂയെന്നും ഇതു ചോര്‍ന്നിട്ടില്ലെന്നും ബിജെപി പ്രതിരോധിച്ചുകൊണ്ടു രംഗത്തു വന്നിരുന്നു. ആരുടെയും അനുവാദമില്ലാതെ മൂന്നാമതൊരാള്‍ക്കു കൈമാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ആധാറിന്റെ വിവരച്ചോര്‍ച്ചയും എലിയറ്റ് ആല്‍ഡേഴ്‌സണ്‍ എന്ന തൂലികാനാമത്തില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നയാളാണ് ഇത്. ഇദ്ദേഹംതന്നെയാണ് നരേന്ദ്ര മോഡി ആപ്ലിക്കേഷനില്‍നിന്നും വിവരങ്ങള്‍ പോകുന്നതായി വെളിപ്പെടുത്തിയത്. അമേരിക്കന്‍ കമ്പനിക്കാണ് വിവരങ്ങള്‍ പോയിരുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

narendra-modi-app-dataവിവാദങ്ങള്‍ ചൂടുപിടിച്ചതോടെ പ്രൈവസി പോളിസികള്‍ ആരുമറിയാതെ നമോ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്നാണു വിദഗ്ധ പാനലിനെ രൂപീകരിച്ച് അന്വേഷണം നടന്നത്. ‘ബര്‍പ്പ് സ്യൂട്ട്’ എന്നറിയപ്പെടുന്ന പോപ്പുലര്‍ ടൂള്‍ ഉപയോഗിച്ച് ഡാറ്റാ ചോര്‍ച്ച കണ്ടെത്തിയെന്നാണു വിവരം. ഉപയോക്താവിന്റെ ഫോണും ഇന്റര്‍നെറ്റും ഇടപെടലുകള്‍ക്കു വിധേയമാണെന്നും കണ്ടെത്തി. ആപ്പ് ഡൗണ്‍ലോഡ് ചെയ്തു വ്യക്തിഗത വിവരങ്ങളായ പേര്, ഇ-മെയില്‍ വിലാസം, ലിംഗം, നഗരം എന്നിവ നല്‍കുമ്പോള്‍തന്നെ അത് മറ്റൊരു വെബ്‌സൈറ്റുമായി ( in.wzrkt.com)ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇതിനുശേഷമുള്ള നടപടികളിലും ഉപയോക്താവിനോട് വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനെക്കുറിച്ച് ഒരു അനുവാദവും വാങ്ങുന്നില്ല. ഇതുതന്നെയാണ് മിക്ക ആപ്ലിക്കേഷനുകളുടെയും സ്ഥിതി. മുകളില്‍ പറഞ്ഞ വെബ്‌സൈറ്റ് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്ത വിസ്‌റോക്കറ്റ് ഇന്‍ക് (WizRocket ) എന്ന കമ്പനിയുടേതാണ്. ഇതിനു മുംബൈയില്‍ സെര്‍വറുമുണ്ട്. അമേരിക്കയിലെതന്നെ ക്ലെവര്‍ ട്രാപ്പ് (CleverTap) എന്ന ഡാറ്റാ അനലൈസിങ് കമ്പനിയുടെ ഡാറ്റാ അനലറ്റിക് പ്ലാറ്റ്‌ഫോമാണ് വിസ്‌റോക്കറ്റ്!

ക്ലെവര്‍ ട്രാപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, അവര്‍ മൊബൈല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമാണെന്നു വ്യക്തമാക്കുന്നുണ്ട്. ആളുകളുടെ വിവരങ്ങള്‍, സ്ഥലം, സ്വഭാവം, ജീവിതനിലവാരം, ജീവിതരീതി എന്നിവ മനസിലാക്കി കാമ്പെയ്‌നിങ്ങുകളില്‍ സഹായിക്കുന്നെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 2013ലാണു മൂന്ന് ഇന്ത്യക്കാര്‍ കമ്പനി സ്ഥാപിച്ചത്. അമേരിക്കയിലെ മിക്കയിടങ്ങിലും ഇവര്‍ക്ക് ഓഫീസുകളുണ്ട്. ഇന്ത്യയില്‍ ബംഗളുരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. ഇവര്‍ക്കാണ് വിവരങ്ങള്‍ ആരുമറിയാതെ പോയിക്കൊണ്ടിരുന്നത്.

നേരത്തേ, അല്‍ഡേഴ്‌സണിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിവാദമായ ട്വീറ്റുമായി രംഗത്തുവന്നത്. ‘ഹായ്, ഞാന്‍ നരേന്ദ്രമോഡി, ഇന്ത്യയുടെ പ്രധാനമന്ത്രി. എന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അത് അമേരിക്കയിലെ എന്റെ ഫ്രണ്ട്‌സിനു കൈമാറും’ എന്നുപറഞ്ഞായിരുന്നു ഇത്. വിവാദമായതോടെ വിവരങ്ങള്‍ ചോര്‍ന്നെന്നു പാതി സമ്മതിക്കുകയും ചെയ്തു ചില ബിജെപി നേതാക്കള്‍.

narendra-modi-appനിലവില്‍ കോണ്‍ഗ്രസിന്റെ ആപ്ലിക്കേഷനും ചോര്‍ന്നെന്ന ആരോപണവുമായി ആല്‍ഡേഴ്‌സണ്‍ രംഗത്തു വന്നിട്ടുണ്ട്. ഇദ്ദേഹം ഇന്നുരാവിലെ നടത്തിയ ട്വീറ്റുകളിലാണ് ഈ വിവരം. മെമ്പര്‍ഷിപ്പ് ചേര്‍ക്കാനായുള്ള ആപ്ലിക്കേഷനിലെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടുതല്‍ സുരക്ഷിതമായ എച്ച്.ടി.ടി.പി.എസിനു പകരം എച്ച്.ടി.ടി.പി. പ്രോട്ടോക്കാളാണ് ഈ ആപ്പ് പിന്തുടരുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം രംഗത്തുവന്നത്. ആപ്പിന്റെ സെര്‍വര്‍ സിംഗപ്പുരിലാണ്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആപ്ലിക്കേഷനുകളാണ് ഏറ്റവും കൂടുതല്‍ ചോരുന്നതെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. വിദഗ്ധരും ഇതുതന്നെ ചൂണ്ടിക്കാട്ടുന്നു. ഇതാണ് സ്വകാര്യ കമ്പനികളായ കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള കമ്പനികള്‍ തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇവര്‍ ഉണ്ടാക്കുന്ന വോട്ടര്‍ പ്രൊഫൈലുകളാണ് ഒരാള്‍ ഏതു തരക്കാരനാണെന്നും അയാളിലേക്ക് ഏതുതരത്തില്‍ കാമ്പെയ്ന്‍ എത്തിക്കണമെന്നുമുള്ള തന്ത്രങ്ങള്‍ക്ക് അടിസ്ഥാനം.

രാജ്യത്തെ പതിമൂന്നുലക്ഷം എന്‍സിസി കാഡറ്റുകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിക്കു കൈമാറിയെന്ന റിപ്പോര്‍ട്ടും ഇതിനു പിന്നാലെയാണ് പുറത്തുവന്നത്. ഇവരുടെ ഫോണുകളില്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദേശവും വന്നിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top