Flash News
Trump’s supporters have lost faith and religious sovereignty: Evangelical pastor Doug Pagitt   ****    സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവുണ്ടാക്കി സാമുദായിക കലഹമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; വേണ്ടിവന്നാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് പന്തളം കൊട്ടാര പ്രതിനിധി   ****    ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; സനാതന ധര്‍മ്മം പാലിക്കുക എന്നതാണ് അയ്യപ്പെന്റെ ദൗത്യം: ഒ. രാജഗോപാല്‍   ****    തെലങ്കാനയില്‍ നിന്നെത്തിയ നാല് യുവതികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു; ശബരിമലയിലെ ആചാരങ്ങള്‍ അറിയാതെയാണ് ദര്‍ശനത്തിനെത്തിയതെന്ന് യുവതികള്‍   ****    ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍‌ചാണ്ടി പീഡിപ്പിച്ചു; റോസ് ഹൗസില്‍ വെച്ച് വേണുഗോപാല്‍ ബലാത്സംഗം ചെയ്തു; സരിതാ നായരുടെ പരാതി; ശബരിമല പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സരിതയെ ഉപയോഗിക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി   ****   

അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥി

March 27, 2018 , നിബു വെള്ളവന്താനം

anuഫ്‌ളോറിഡ: 12 വര്ഷങ്ങള്ക്കു മുന്‍പ് മലബാറിന്റെ മണ്ണില്‍ നിന്നും അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കു കുടിയേറിയ അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധിയായി മല്‍സരിക്കുന്നു.

ടാമ്പയില്‍ ചേക്കേറിയ മുതല്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായും MAT ടാമ്പക്ക് വേണ്ടി മെഗാ തിരുവാതിര പഠിപ്പിച്ചും, ടാമ്പ ബേ മലയാളി അസോസിയേഷനു വേണ്ടി വിവിധ പ്രോഗ്രാം കോര്‍ഡിനേറ് ചെയ്തും, കിഡ്‌സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ആയും ിത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുള്ള അനു ഉല്ലാസ് ഇത്തവണ ഫാമാ മെഗാതിരുവാതിര കമ്മിറ്റിയില്‍ ടാമ്പയുടെ പ്രതിനിധി ആയിരുന്നു.

വിവിധ മാഗസിനുകളില്‍ കഥകളും, കവിതകളും എഴുതി തന്റെ സാന്നിധ്യം ആ മേഖലകളിലും അറിയിച്ചിട്ടുണ്ട്.
‘Behind every successful women is herself’. എന്നും ജീവിതത്തിന്റെ കരുത്തും, കാതലും നമ്മില്‍ തന്നെ നിക്ഷിപ്തം എന്ന് വിശ്വസിക്കാന്‍ ഇഷ്ടപെടുന്ന വ്യക്തിത്വത്തിന് ഉടമയായ അനു ഉല്ലാസ്, അവയിലേക്കുള്ള ദൂരം നമ്മുടെ കൈയില്‍ എന്നും ഭദ്രമായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

വേറിട്ട ആശയങ്ങങളുമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു പെണ്‍ കരുത്തായി, ഫോമയിലേക്കു സ്ത്രീകള്‍ ഇനിയും ആര്‍ജവപൂര്‍വ്വം കാലെടുത്തു വെക്കണമെന്ന് അഭിപ്രായപ്പെടുന്ന അനു, ഫോമയിലെ സ്ത്രീ സാന്നിധ്യമായി ഇനിയുള്ള 2 വര്‍ഷക്കാലം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുകയാണ്.

നവോദയ വിദ്യാലയത്തിലെ സ്‌കൂള്‍ ദിനങ്ങളില്‍ തന്റെ സ്ഥിര തട്ടകം ഇംഗ്ലീഷ് പ്രഭാഷണം ആയിരുന്നു. സമ്മാനങ്ങള്‍ ഏറെ കിട്ടിയിട്ടുള്ളതും അതിനു തന്നെ, അതിനോടുള്ള ഇഷ്ടമാണ് അമേരിക്കയില്‍ നഴ്‌സിംഗ് കോളേജ് ലക്ചറര്‍ എന്ന ജോലിയിലേക്ക് കൊണ്ടെത്തിച്ചത്. അതിനോടൊപ്പം എഴുത്തും, നൃത്തവും, പാചകവും , വായനയും ഒരുപോലെ ഇഷ്ടപെടുന്നു.. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഉല്ലാസും, 9, 6 വയസ്സുള്ള രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.

ഏറെ ശുഭപ്രതീക്ഷകളോട് കൂടി ഫോമയിലേക്കു കാലെടുത്തു വെക്കുന്ന തനിക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് അനു ഉല്ലാസ് അഭ്യര്‍ത്ഥിച്ചു. റ്റാമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് നെവിന്‍ ജോസ് അറിയിച്ചതാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top