Flash News

ദാല്‍ തടാകക്കരയില്‍ മനോഹരമായ പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

March 28, 2018

tulശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ് ശ്രീനഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ടുലിപ് പൂന്തോട്ടം. ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

ഈ വര്‍ഷം 12 ലക്ഷം പൂക്കളാണ് ഈ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. സീസണ്‍ സമയത്ത് മാത്രമായി ഒന്നര ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇവിടേക്ക് പ്രതിവര്‍ഷം എത്തുന്നത്. ഇത്തവണ 48 ഇനം വത്യസ്തമായ ടുലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തില്‍ കാണാനാവും.

സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കും എന്നാണ് ടൂറിസ്റ്റ് മന്ത്രാലത്തിന്റെ പ്രതീക്ഷ. സബര്‍വന്‍ താഴ്‌വര സ്ഥിതി ചെയ്യുന്നത് വിനോദസഞ്ചാര മേഖലയിലായതിനാല്‍ നിരവധി സഞ്ചാരികള്‍ ഇവിടെക്ക് എത്തും. ദാല്‍ തടാകവും മുഗള്‍  ഗാര്‍ഡനുമെല്ലാം ഇവിടെ അടുത്ത് തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 50000ത്തിലേറെ വിനോദസഞ്ചാരികളാണ് പൂന്തോട്ടം തുറന്ന് ആദ്യ രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഇവിടെ എത്തിയത്. കാശ്മീരിലേക്ക് ഇത്തവണ നിരവധി വിനോദ സഞ്ചാരികള്‍ എത്തുമെന്ന് ഫ്‌ലോറി കള്‍ച്ചര്‍ മന്ത്രി ജവൈദ് മുസ്തഫ മിര്‍ പറഞ്ഞു.

വസന്ത കാലത്ത് മാത്രം പൂക്കുന്ന ടുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് ആയുസ്.

tul1 tul2 tul3 tul4 tul5 tul6 tul7 tul8

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top