Flash News

സ്യൂട്ട്‌കേയ്‌സ് കില്ലറുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

March 28, 2018 , പി.പി. ചെറിയാന്‍

Rosendo1ഹണ്ട്‌സ്‌വില്‍: ടെക്സ്സസിലെ ഈ വര്‍ഷത്തെ നാലാമത്തേതും, അമേരിക്കയിലെ ഏഴാമത്തേതുമായ വധശിക്ഷ മാര്‍ച്ച് 27 ചൊവ്വാഴ്ച ഹണ്ട്‌സ്‌വില്‍ ജയിലില്‍ നടപ്പാക്കി.

2005-ല്‍ സാന്‍അന്റോണിയോയില്‍ നിന്നുള്ള റൊസന്‍ണ്ടൊ റോഡ്രിഗ്സ് (38) പത്ത് ആഴ്ച ഗര്‍ഭിണിയായ സമ്മര്‍ ബാള്‍ഡ്വിനെ (29) ക്രൂരമായി കൊലപ്പെടുത്തി നഗ്ന ശരീരം സ്യൂട്ട്‌ കേസ്സിലാക്കി ട്രാഷില്‍ നിക്ഷേപിച്ച കേസ്സിലാണ് വധശിക്ഷ ലഭിച്ചത്. അമ്പതില്‍പരം മുറിവുകള്‍ സമ്മറിന്റെ മൃതശരീരത്തില്‍ കണ്ടെത്തിയിരുന്നു.

summer-baldwinകേസ്സിന്റെ വിചാരണ സമയത്ത് ലബക്കില്‍ നിന്നുള്ള 16 വയസ്സുകാരിയെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

വധശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി മുപ്പത് മിനിട്ടിനകം വധശിക്ഷ നടപ്പാക്കി.

മാര്‍ച്ച് 26 തിങ്കളാഴ്ച 38-ാമത് ജന്മദിനമായിരുന്നു പ്രതിയുടേത്. കൊല ചെയ്യപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇവരോട് മാപ്പപേക്ഷ നടത്താന്‍ പോലും പ്രതി തയ്യാറായില്ല.

ടെക്‌സസ്സ് സംസ്ഥാനത്തിന് എന്റെ ശരീരം മാത്രമേ ലഭിക്കുകയുള്ളൂവെന്ന്, എന്റെ ആത്മാവ് ലഭിക്കുകയുല്ലെന്നും, ടെക്‌സസ്സിലെ ജനങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുവാന്‍ വ്യവസായങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് പ്രതി അവസാനം നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വൈകിട്ട് 6.24ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് 22 മിനിട്ടിന് ശേഷം മരണം സ്ഥിരീകരിച്ചു.

മനുഷ്യരെ കൊല്ലുന്നതില്‍ പ്രതി ആനന്ദം കണ്ടെത്തിയിരുന്നതായി ലബക്ക് കൗണ്ടി ജില്ലാ അറ്റോര്‍ണി മാറ്റ് പവല്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top