Flash News

തത്തയ്ക്കും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞ്; തത്തമ്മക്കുഞ്ഞുങ്ങള്‍ക്ക് ഗുഡ്‌മോണിംഗ് പറഞ്ഞ് അമ്മ തത്ത

March 28, 2018 , .

pപരിശീലിപ്പിച്ചാല്‍ മനുഷ്യര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കാന്‍ കഴിയുന്ന പക്ഷിയാണ് തത്തമ്മ. ഒരു അമ്മ തത്ത തന്റെ കുഞ്ഞുങ്ങളോട് ഗുഡ്മോണിംഗും ഐ ലവ് യൂ എന്നുമൊക്കെ പറയുന്ന രംഗമാണ് ഈ വീഡിയോയില്‍. രാവിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അമ്മ തത്ത. അതിനിടയിലാണ് താന്‍ കുഞ്ഞുങ്ങളെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് ഈ അമ്മ പറയുന്നുത്. കുഞ്ഞുങ്ങളോട് ഗുഡ് മോര്‍ണിങ് പറഞ്ഞതിന് ശേഷം ഐ ലവ് യു ബേബീസ് എന്നും പറയുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണെന്നും ഈ അമ്മ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു.

കാമറയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ കുഞ്ഞു തത്തയെ അമ്മ തത്തയുടെ അടുത്തേക്ക് കൊണ്ട് ചെന്ന് ഉമ്മ വയ്ക്കൂ എന്ന പറയുന്നു. തുടര്‍ന്ന് അമ്മ തത്ത കുഞ്ഞിന് ഉമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.. കുഞ്ഞുങ്ങളുമായുള്ള സംഭാഷണത്തിന് ശേഷം ഉള്ള ദൃശ്യങ്ങള്‍ വീഡിയോയിലില്ല.

parrot

 

 

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top