Flash News

മനക്കട്ടിയുണ്ടെങ്കില്‍ ഏതു സാഹസികതയും കാണിക്കാം; 755 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൊരു അഭ്യാസ പ്രകടനം

March 30, 2018

6-25മനോധൈര്യമുണ്ടെങ്കില്‍ ഏതു സാഹസിക പ്രകടനത്തിലും പങ്കെടുക്കാം എന്നു തെളിയിക്കുകയാണ് ചൈനയിലെ ഈ പുതിയ ചില്ലു പാലത്തില്‍ ജനങ്ങള്‍. പുതിയതായി തുറന്ന ഗ്ലാസ് ബ്രിഡ്ജില്‍ ആയിരങ്ങള്‍ ഒന്നിച്ച് കയറിയപ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നത് കാണികളാണ്. 755 അടി ഉയരമുണ്ട് ഈ ഗ്ലാസ് ബ്രിഡ്ജിന്. ഒരു ദിവസം 20000 ത്തോളം പേരാണ് ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. 1601 അടി നീളമാണ് ഇതിനുള്ളത്. അതായത് ലോകത്തിലെ ഏറ്റവും നീളം കൂടി ഗ്ലാസ് ബ്രിഡ്ജ്.

ഒറ്റയടിക്ക് ആയിരം പേര്‍ക്ക് വരെ ഗ്ലാസ് ബ്രിഡ്ജില്‍ കയറാം. നൂറ്കണക്കിന് ആളുകള്‍ ഒന്നിച്ച് ഗ്ലാസ് ബ്രിഡ്ജില്‍ കയറിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആയിരങ്ങള്‍ കയറിയാലും ബ്രിഡ്ജ് സുക്ഷിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കേറുന്നവര്‍ക്ക് മനക്കട്ടി വേണമെന്ന് മാത്രം.

എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് 600 പേരെ വരെ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ച് ബ്രിഡിജില്‍ കയറ്റുന്നത്. ചൈനയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചില്ലു പാലത്തിനെക്കാളും 191 അടി കൂടുതലാണ് ഈ പാലത്തിന്റെ നീളം. 6.5 അടി വീതിയുണ്ട് പാലത്തിന്.

8-17 9-11 10-11 1-27 4-29 5-27 7-202-28 3-29

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top