Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

തനിഷ്‌ക് -ടിയാര അപൂര്‍വ സഹോദരങ്ങള്‍ക്ക് കുരുന്നു പ്രതിഭകള്‍ക്കുള്ള നാമം 2018 – എക്‌സലന്‍സ് അവാര്‍ഡ്

March 30, 2018

getPhotoന്യൂജേഴ്സി: അറിവിന്റേയും പ്രശസ്തിയുടെയും ഉത്തുങ്കശൃംഗത്തിലേക്കു ചിറകുവിരിച്ചു പ്രയാണം തുടരുന്ന അപൂര്‍വ സഹോദരങ്ങളായ തനിഷ്‌ക് മാത്യു ഏബ്രഹാമിനും ടിയാര തങ്കം ഏബ്രഹാമിനും നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ (നാമം-NAMAM) ആദരം.

ബുദ്ധിയിലും കഴിവിലും തങ്ങളുടെ പ്രായത്തിലെ മറ്റേതുകുട്ടികളെക്കാളും വളരെ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇവര്‍ നേടിയെടുത്ത വിജയങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും! 14 വയസുകാരനായ തനിഷ്‌ക് ഇപ്പോള്‍ ബയോ മെഡിക്കല്‍ എഞ്ചിനീറിങ്ങില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. 12 കാരി ടിയാര ആകട്ടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഒപ്പം കോളേജ് ബിരുദം നേടുന്നതിനുള്ള എക്‌സ്ട്രാ ക്രെഡിറ്റുകള്‍ കോളേജില്‍ നിന്നും കരസ്ഥമാക്കികൊണ്ടിരിക്കുന്നു. ഇതുവരെ നിരവധി ക്രെഡിറ്റുകള്‍ നേടിക്കഴിഞ്ഞു ഈ കൊച്ചുമിടുക്കി. കൂടാതെ കണക്ക്, വിദേശ ഭാഷകള്‍, സംഗീതം എന്നിവയിലും വിസ്മയകരമായ വിജയങ്ങള്‍ കൈവരിച്ച വ്യക്തികൂടിയാണ് ഈ അപൂര്‍വ പ്രതിഭ.

നാസയിലെ ശാസ്ത്രജ്ഞരെപ്പോലും അത്ഭുതസ്തദരാക്കികൊണ്ട് തനിഷ്‌ക് നടത്തിയ ബഹുരാകാശത്തിലെ ചില കണ്ടു പിടുത്തങ്ങള്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കയിലെ മുഴുവന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിമാനമായ ഈ ഈ പ്രതിഭാശാലികളെ അവാര്‍ഡിനു തെരഞ്ഞെടുക്കുക വഴി നാമം 2018 എക്‌സ്സെലന്‍സ് അവാര്‍ഡിനു പുതിയ മാനം കാണുകയാണെന്നു

നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്മജ നായര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

022 (2) (1)ഈ അനുഗ്രഹീത പ്രതിഭകള്‍ മുഴുവന്‍ മലയാളികളുടെയും അഭിമാനമാണെന്ന് മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 28-ന് വൈകുന്നേരം 5ന് ന്യൂജേഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ തനിഷ്‌ക് മാത്യു ഏബ്രഹാമും ടിയാര തങ്കം ഏബ്രഹാമും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

എട്ടാമത്തെ വയസില്‍ നാസയില്‍ നിന്നുള്ള നൂറുകണക്കിന് ബഹിരാകാര ചിത്രങ്ങള്‍ സൂക്ഷമ നിറക്ഷണം നടത്തിയ ടനിഷ്‌ക് സോളാര്‍ സംവിധാനത്തിന് പുറത്തു സൂര്യനെ വലയം ചെയ്യുന്ന ഒരു നക്ഷത്ര ഉപഗ്രഹത്തെ കണ്ടുപിടിച്ചു. ടിയാരയാകട്ടെ മാതൃഭാഷക്കും ഇംഗ്ലീഷിനും പുറമെ നാലു വിദേശ ഭാഷകളിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ് എന്നി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ടിയാരാ ഈ ഭാഷകളിലും വോയിസ് ആന്‍ഡ് മ്യൂസിക് തീയറികളിമായാണ് നിരവധി കോളേജ് ക്രെഡിറ്റുകള്‍ എടുത്തിട്ടുള്ളത്. ഏഴാമത്തെ വയസിലായിരുന്നു ഈ നേട്ടമെന്നതും വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. സംഗീതത്തില്‍ നാലാം വയസില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളും വിജയങ്ങളും കൊയ്ത ടിയറ ഒന്പതാമത്തെയും പത്താമത്തേയും വയസില്‍ ന്യൂയോര്‍ക്കിലെ പ്രശസ്തമായ കാര്‍നെഗി ( Carnegie Hall) ഹാളില്‍ പാടാന്‍ രണ്ടു തവണ അവസരം ലഭിച്ചിരുന്നു.സംഗീത മത്സരങ്ങളില്‍ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ടിയറ 6 വിവിധ ലാറ്റിന്‍ ഭാഷകളിലായി ( Romance languages) 9 പാട്ടുകള്‍ പാടിയ ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മാത്തമാറ്റിക്‌സില്‍ ടിയറയുടെ പരിജ്ഞാനം സീമകള്‍ക്കതീതമാണ്. നാലാം വയസില്‍ MENSA ഐ ക്യു സൊസിറ്റിയുടെ അംഗമായ ടിയറ പൈയുടെ (pi) അനന്തമായ (infinite) അപൂര്‍ണമായ ഹരണ ഫലങ്ങളുടെ അക്കങ്ങള്‍ മനസ്സില്‍ ഹരിച്ചു പറയുവാന്‍ അതിമിടുക്കിയാണ്. pi റീസൈറ്റേഷന്‍ കോംപിറ്റീഷനില്‍ കോളേജ് തലത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തന്ന ടിയറ 11 മത്തെ വയസില്‍ 530 അക്കങ്ങള്‍ 4 മിനിറ്റുകൊണ്ട് മന:പ്പാഠമാക്കി പറഞ്ഞതാണ് ഏറ്റവും പുതിയ റെക്കോര്‍ഡ്.

Tanishque .docxതനിഷ്‌ക് ആദ്യമായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടുന്നത് തന്റെ പത്താമത്തെ വയസില്‍ ഹൈസ്‌കൂള്‍ പാസ് ആയപ്പോഴായിരുന്നു. 11 മത്തെ വയസില്‍ അമേരിക്കന്‍ റിവര്‍ കോളേജില്‍ നിന്ന് മുരട്ട (tripple) അസോസിയേറ്റഡ് ബിരുദം നേടിക്കൊണ്ടായിരുന്നു പിന്നീട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.തുടര്‍ന്ന് യൂണിവേഴ്‌സിറ്റികളായ യൂ.സി. ഡേവിസ്,സാന്ത ക്രൂസ് എന്നിവിടങ്ങളില്‍ അണ്ടര്‍ ഗ്രേഡ് ബിരുദം ചെയ്യാന്‍ പ്രസിദ്ധമായ റീജന്റ്‌സ് സ്‌കോളര്‍ഷിപ്പും ലഭിച്ചു. ഏഴാമത്തെ വയസില്‍ കോളേജ് വിദ്യാഭ്യാസം ആരംഭിച്ച തനിഷ്ഖ് ബഹുരാകാശ പഠനത്തോടുള്ള താല്പര്യം മൂലം അമേരിക്കന്‍ റിവര്‍ കോളേജിലെ തന്റെ പ്രൊഫസറുടെ പിന്തുണയാല്‍ എട്ടാമത്തെ വയസില്‍ അസ്ട്രോണോമി ആന്‍ഡ് ഫിസിക്‌സ് ക്ലബ് ആരംഭിക്കുകയും സ്ഥാപക വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു. ഇക്കാലയളവിലാണ് നാസയിലെ ബഹുരാകാശ ശാസ്ത്രജ്ഞരെ സഹായിക്കുന്ന സിറ്റിസണ്‍ സയന്റിസ്‌റ് പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന് മണിക്കൂറുകളോളം സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളെയും ഉപഗ്രഹങ്ങളെയും വീക്ഷിക്കാന്‍ തുടങ്ങിയത്. നാസയില്‍ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങള്‍ നിരീക്ഷിച്ച തനിഷ്‌ക്ക് സൗരയൂഥത്തിലെ കൊടുങ്കാറ്റുകളും നക്ഷത്രങ്ങളുടെ പൊട്ടിത്തെറികളും നിരീക്ഷിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ കോളേജിലും സ്റ്റേറ്റ് ഓഫീസുകളിലും ദേശീയ സംഘടനകളായ ന്യൂയോര്‍ക്ക് സിറ്റിയിലെ 92Y,ഓസ്റ്റിന്‍ ടെക്‌സസിലെ SXSW എന്നിവിടങ്ങളിലും അന്താരാഷ്ട്ര വേദികളായ UKയിലെ ഓക്‌സ്‌ഫോര്‍ഡിലുള്ള World Skoll Forum, UAEയിലെ ഷാര്‍ജയില്‍ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ എന്നിവിടെങ്ങളില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു മികച്ച പ്രാസംഗികന്‍ കൂടിയായ തനിഷ്‌ക് ഒമ്പതാമത്തെ വയസില്‍ TEDx സാക്രമെന്റോയില്‍ നടത്തിയ ‘കോളേജ് അറ്റ് സെവന്‍’ എന്ന പ്രഭാഷണത്തില്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ 700 ഓളം വരുന്ന കാണികള്‍ എഴുന്നേറ്റുനിന്നു ആദരിച്ചിരുന്നു. എഞ്ചിനീറിങ്ങിനു ചേര്‍ന്ന ശേഷം വിവിധ സംസ്ഥാന. ദേശീയ, അന്താരാഷ്ട്ര കോണ്‍ഫെറെന്‍സികളില്‍ പ്രസന്റേഷന്‍ നടത്തിയിരുന്നു.

tiyaraനാലാമത്തെ വയസില്‍ MENSA യുടെ ഹൈ ഐക്യു. സൊസൈറ്റിയുടെ അംഗമായ ടനിഷ്‌ക്, സഹോദരി ടിയറക്കും അതേ വയസില്‍ അതെ ക്ലബ്ബില്‍ അംഗത്വം ലഭിച്ചപ്പോള്‍ അവിടെ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സഹോദരങ്ങളായിരുന്നു അവര്‍. എട്ടാം വയസു മുതല്‍ ജി.പി,എ 4.00 നിലനിര്‍ത്തിയതിനാല്‍ അന്താരാഷ്ട്ര ഓണര്‍ സൊസൈറ്റിയായ Phi Theta Kappa ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. ഹൈസ്‌കൂള്‍-കോളേജില്‍ നിന്നു ഗ്രാജുവേറ്റ് ചെയ്തപ്പോള്‍ പ്രസിഡന്റ് ഒബാമയില്‍ നിന്നും സര്‍ ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിരുന്നു

.സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആയ ബിജോയുടെയും വെറ്ററിനറി ഡോക്ടര്‍ ടാജി എബ്രഹാമിന്റെയും മക്കളാണ് ഈ കൊച്ചു മിടുക്കരായ പ്രതിഭകള്‍. അമേരിക്കന്‍ മലയാളികളുടെ മൂന്നാം തലമുറയില്‍പ്പെട്ട ഈ കൊച്ചുമിടുക്കനും മിടുക്കിയുടെയും പിതാവിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ കുടിയേറിയവരാണ്. വെറ്ററിനറി ഡോക്ടര്‍മാരായ മാതൃ മാതാപിതാക്കളായ ഡോ. സക്കറിയ മാത്യുവും ഡോ. തങ്കം മാത്യുവും ഡല്‍ഹിയില്‍ സേവനം ചെയ്തുകൊണ്ടിരിക്കെ ഗാവേഷണത്തിനായി അമേരിക്കയില്‍ എത്തിയവരാണ്. അതുപോലെ തന്നെ പിതാവിന്റെ മാതാപിതാക്കളും വര്ഷങ്ങള്ക്കു മുന്‍പ് അമേരിക്കയില്‍ കുടിയേറിയവര്‍ ആണ്. പിതാവിന്റെ പിതാവ് വി.പി. എബ്രഹാം ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍ ആയും അമ്മ നേഴ്‌സ് ആയും വിരമിച്ചവര്‍ ആണ്.

ഫ്രാന്‍സിസ് തടത്തില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top