Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

കുടിച്ചു പൂസായി ആണും പെണ്ണും ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ ആഘോഷിച്ചു; പുരുഷന്മാരെ ആകര്‍ഷിക്കാന്‍ അര്‍ദ്ധ നഗ്നരായി സ്ത്രീകളുമെത്തി; ബ്രിട്ടനില്‍ നിന്നൊരു അപൂര്‍‌വ്വ കാഴ്ച

March 31, 2018

01ബ്രിട്ടീഷുകാര്‍ പൊതുവേ നന്നായി ജോലി ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ അവധി കിട്ടിയാല്‍ അത് തങ്ങള്‍ക്ക് തോന്നുംവിധം ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യും. ഇപ്പോഴിതാ നാല് ദിവസം നീണ്ട ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യം മതമറന്ന് ആഘോഷിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ജനത. മദ്യപിച്ച് മതിമറന്ന് അവര്‍ തെരുവിലിറങ്ങിയപ്പോള്‍ അത് ഒരു ആഘോഷരാവായി മാറി. കൊടും തണുപ്പിലും സ്ത്രീകളെത്തിയത് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ അല്‍പ്പവസ്ത്രധാരികളായി. അതേസമയം ചിലര്‍ മദ്യപിച്ച് ലക്ക് കെട്ട് ബോധം പോയപ്പോള്‍ ഇവരെ വീട്ടിലെത്തിക്കാന്‍ പൊലീസും പാടുപെട്ടു.

ഇന്നലെ അതിരാവിലെ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നിരവധി പേരാണ് ബ്രിട്ടനിലെ വിവിധ തെരുവുകളിലെത്തിയിരുന്നത്. ബെര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ സിറ്റി സെന്ററുകളില്‍ പബുകളില്‍നിന്നും ക്ലബുകളില്‍ നിന്നും രാത്രി ഏറെ വൈകിയും ആഘോഷങ്ങള്‍ പൊടിപൊടിച്ചു. ആഘോഷം കഴിഞ്ഞ് ലഹരിയില്‍ ആടിയാടി പോകുന്ന നിരവധി പേരെ ഈ അവസരത്തില്‍ കണ്ടിരുന്നു. ദുഃഖവെള്ളിയും ഈസ്റ്റര്‍ മണ്‍ഡേയും ചേര്‍ന്ന് ഈ വീക്കെന്‍ഡില്‍ രണ്ട് ദിവസം അധികം അവധി ലഭിച്ചതാണ് ഈ മതിമറന്നുള്ള ആഘോഷത്തിന് കാരണം.

എന്നാല്‍ ചിലര്‍ ആഘോഷത്തിന്റെ അതിര് ലംഘിക്കാന്‍ തുടങ്ങിയപ്പോള്‍ അധികൃതരും പ്രശ്‌നത്തില്‍ ഇടപെട്ടു. നിരവധി പേര്‍ ലഹരിയില്‍ കാലിടറി തെരുവുകളില്‍ വീണ് കിടക്കുന്നത് കാണാമായിരുന്നു. ചിലര്‍ ഛര്‍ദിക്കുന്നുമുണ്ടായിരുന്നു. ചിലരെ സുഹൃത്തുക്കള്‍ എടുത്തുകൊണ്ട് പോയി വീട്ടിലെത്തിക്കേണ്ടിയും വന്നിരുന്നു. ഇത്തരക്കാരെ കൊണ്ടുപോകുന്നതിനായി ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലേക്ക് നിരവധി ആംബുലന്‍സുകളും തെരുവില്‍ സജീവമായിരുന്നു.

നഗരത്തിലെ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളിലും ഈ അവസരത്തില്‍ ആളുകളേറെ എത്തുന്നുണ്ട്. രാത്രി സ്‌നാക്ക്‌സ് കഴിക്കാനായി നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്. അല്‍പ്പവസ്ത്രധാരികളായ സ്ത്രീകളുടേയും മദ്യപിച്ച് ലക്ക്‌കെട്ട പുരുഷന്‍മാരുടേയും ഫോട്ടോകള്‍ ഇക്കൂട്ടത്തിലുണ്ട്.

19 02 04 06 07 08 09 10 11 12 13 14 15 16 17 18

03 05 20 21 22 23 24 25

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top