Flash News

കെ.ടി മുനീര്‍ സ്മാരക സ്റ്റേജ് നാടിന് സമര്‍പ്പിച്ചു

March 31, 2018 , സാലിം ജീറോഡ്

kt muneer memmorial state inuagrationമുക്കം: കൂടെപ്പിറപ്പിന്റെ സ്മരണയില്‍ പൊതു വിദ്യാലയത്തിന് സമര്‍പ്പിച്ച ഹൈടെക് സ്റ്റേജിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. വിദേശത്ത് വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും നാട്ടുകാരനുമായ കെ.ടി മുനീറിന്റെ സ്മരണയില്‍ സഹോദരന്‍ ബാവ പവേര്‍ഡ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയല്‍ എല്‍.പി സ്കൂളില്‍ നിര്‍മിച്ച ഹൈടെക് സ്റ്റേജ് മുനീറിന്റെ മകള്‍ ഹന മെഹറിനും പിതാവ് കെ.ടി കുട്ട്യാലിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേജിന് മൂന്നരലക്ഷം രൂപയാണ് ചിലവ്. പി.ടി.എ വൈസ് പ്രസിഡന്റ് ശരീഫ് ആദം പടിയാണ് മനോഹരമായി സ്റ്റേജ് രൂപകല്‍പന ചെയ്തത്. വാര്‍ഷികാഘോഷപരിപാടികള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എം.ടി അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഷികാഘോഷ സപ്ലിമെന്റ് ‘കിനാവ് പൂക്കുന്ന നേരം’ ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം പ്രകാശനം ചെയ്തു. എം.ബി ബി.സ്, എഞ്ചിനീറിംഗ് പ്രവേശനം നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെ സി.പി ചെറിയ മുഹമ്മദ് ആദരിച്ചു.

വാര്‍ഡംഗങ്ങളായ ജി അബ്ദുല്‍ അക്ബര്‍, കബീര്‍ കണിയാത്ത്, സവാദ് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ സി.കെ ഷമീര്‍, പി അബ്ദു റഷീദ്, കെ.പി അബ്ദുല്ല, ബാവ പവര്‍വേള്‍ഡ്, പി അബ്ദുറഹിമാന്‍, റഷീഫ് കണിയാത്ത്, സജീഷ്, അബാസ് ജി, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, എ.പി അബ്ദുല്‍കരീം, മിനി സി എന്നിവര്‍ സംസാരിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top