Flash News

മഴപ്പാട്ട്‌ : വര്‍ഷിണി വിനോദിനി

March 31, 2018 , വര്‍ഷിണി വിനോദിനി

Mazhapattu banner1

മഴകള്‍ കൊള്ളാന്‍ എന്തു രസമെന്നോ..
മഴകള്‍ കൊള്ളാന്‍ എന്തു ഇഷ്ടമെന്നോ..
മാനത്തമ്മേ..മാനത്തമ്മേ..
മഴകള്‍ ഒത്തിരി തന്നോളൂ.

മഴകള്‍ ഒത്തിരി തന്നാലൊ ഞങ്ങള്‍
ഇലകള്‍ കീഴില്‍ നിന്നോളാം.
ഇലകള്‍ തുന്നിയ കൂട്ടില്‍ നിന്ന്
കുഞ്ഞിക്കിളിയുമായ്‌ കളിച്ചീടാം.
തെന്നി കളിക്കും കുസൃതികാറ്റില്‍
പഴുത്ത മാങ്ങകള്‍ തിന്നീടാം.
ചെല്ലക്കാറ്റിന്‍ പൂമണമേറി
മുല്ലച്ചെടിയുമായ്‌ മിണ്ടീടാം.

കളകളമൊഴുകും നീരുറവയൊഴുക്കില്‍
പേക്രോം തവളയും മാക്രിക്കുട്ടനും തല പൊക്കുന്നേ..
ഞണ്ടുകള്‍ മീനുകള്‍ തുള്ളിതുള്ളി നീന്തുന്നേ..
നീര്‍ക്കോലികള്‍ പാഞ്ഞു നടക്കുന്നേ..

മാനത്തമ്മേ..മാനത്തമ്മേ..
മഴകള്‍ ഒത്തിരി തന്നോളൂ
കുതിച്ചു ചാടും തുള്ളികളൊഴുകി
മണ്ണിന്‍ മടിയില്‍ ചാലുകളൊഴുക്കി തീര്‍ക്കട്ടെ.
കുതിച്ചു പായും തീവണ്ടികളായ്‌
മനസ്സില്‍ കടലുകള്‍ നിറയ്ക്കട്ടെ.

14991625334337

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മഴപ്പാട്ട്‌ : വര്‍ഷിണി വിനോദിനി”

  1. ഹൃദ്യം
    ആശംസകള്‍ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top