Flash News

ഭര്‍ത്താവിനെയും മകനെയും കൊണ്ട് മറുപിള്ള തീറ്റിച്ചു

March 31, 2018

placentaഭര്‍ത്താവിനെയും മകനെയും കൊണ്ട് മറുപിള്ള തീറ്റിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മറുപിള്ള ജ്യൂസ് അടിച്ചാണ് ഇവര്‍ക്ക് നല്‍കിയത്. ആരോഗ്യത്തിന് നല്ലതാണിതെന്നാണ് അമ്മയുടെ വാദം. 33 കാരിയായ ജെയ് വുഡാളിന് നാല് മക്കളാണുള്ളത്. ഒന്‍പത് വയസ്, ആറ് വയസ്, മൂന്ന് വയസ്, ഏഴ്മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഇവര്‍.

ആദ്യത്തെ രണ്ട് പ്രസവത്തില്‍ തന്റെ മറുപിള്ള ലഭിക്കാതെ പോയതില്‍ ഈ മുപ്പത്തിമൂന്ന്കാരി ദുഃഖിതയായിരുന്നു. എന്നാല്‍ തന്റെ അവസാന രണ്ട് പ്രസവങ്ങളില്‍ ഈ സങ്കടത്തിന് പരിഹാരമായി. തന്റെ മറുപിള്ള ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയാണ് ഇവര്‍ ചെലവാക്കിയത്. പലര്‍ക്കും ഇത് കേല്‍ക്കുമ്പോള്‍ അറപ്പും ആശ്ചര്യവും തോന്നിയേക്കാമെന്നും. എന്റെ ശരീരമാണ് തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് ജെയ് പറയുന്നു.

മാംസം കഴിക്കുന്ന പോലെ തന്നെയാണ് മറുപിള്ള കഴിക്കുന്നതെന്നും അവര്‍ പറയുന്നു. പല മൃഗങ്ങളും പ്രസവ ശേഷം ഇത് കഴിക്കുന്നവരാണ്. നമ്മള്‍ മനുഷ്യര്‍ മാത്രമാണ് ഇത് കഴിക്കാത്തതെന്നും ജെയ് പറയുന്നു.

തനിക്കും കുഞ്ഞുങ്ങള്‍ക്കും തല്ല ആരോഗ്യം ലഭിക്കുന്നതിനാണ് ഇത് കഴിക്കുന്നതെന്നും ഇവര്‍ പറയുന്നു. തേങ്ങാ വെള്ളത്തിന്റെയും ഒരു തരം പഴത്തിന്റെയും രുചിയാണ് ഇതിനെന്നും ജെയ് പറയുന്നു. ജ്യൂസിന് പുറമെ 150 യൂറോ കൊടുത്താല്‍ ഇത് കാപ്‌സ്യൂളായും ലഭിക്കും.

4-40

1-40

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top