Flash News

ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിച്ച് ചെന്നൈയിലെ ഐസിഎഫ് റെക്കോര്‍ഡ് സൃഷ്ടിച്ചു; അടുത്ത വര്‍ഷം 3000 കോച്ചുകള്‍ നിര്‍മ്മിക്കുമെന്ന്

March 31, 2018

chennaiചെന്നൈ: 2017-18ല്‍ 2503 കോച്ചുകള്‍ നിര്‍മ്മിച്ച് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2277 കോച്ചുകളായിരുന്നു കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചത്.

2500ാമത്തെ എല്‍എച്ച്ബി കോച്ച് വെള്ളിയാഴ്ചയാണ്  ഫ്ളാഗ് ഓഫ് ചെയ്തത്. സാങ്കേതിക വിഭാഗത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കോച്ച് ഫ്ളാഗ് ഓഫ് ചെയ്തത്.

2464 ആയിരുന്നു റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ച ഉല്‍പ്പാദന ലക്ഷ്യം. ആ ലക്ഷ്യത്തോട് അടുത്ത് എത്താന്‍ കോച്ച് ഫാക്ടറിക്ക് സാധിച്ചു. ഉല്‍പ്പാദിപ്പിച്ചവയില്‍ 70 ശതമാനവും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണ്.

2018-19 കാലഘട്ടത്തില്‍ 3000 ട്രെയിനുകളോ അതിലധികമോ ഐസിഎഫ് ഉല്‍പ്പാദിപ്പിക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

”2503 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാണ് ഞങ്ങള്‍ക്ക്. അടുത്ത വര്‍ഷം 3000 കോച്ചുകളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ശ്രീലങ്കയിലേക്ക് 80 ലോകോത്തര കോച്ചുകള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതിനായി പ്രോട്ടോടൈപ്പ് ജൂലൈയില്‍ തയ്യാറാക്കും. 2020ഓടെ ട്രെയിന്‍ 20 അലുമിനിയം ബോഡി ട്രെയിന്‍ സെറ്റ് അവതരിപ്പിക്കും”, ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മുംബൈയിലേക്കും ചെന്നൈയിലേക്കും ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്, ജമ്മുകശ്മീരിലേക്ക് ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍, കൊല്‍ക്കത്ത മെട്രോ, സെല്‍ഫ് പ്രൊപ്പല്‍ഡ് ആക്‌സിഡന്റ് റിലീഫ് ട്രെയിന്‍, ഡീസല്‍-ഇലക്ട്രിക് ടവര്‍ കാറുകള്‍, ഐആര്‍സിടിസിക്ക് ടൂറിസ്റ്റ് കോച്ചുകള്‍, മിലിറ്ററി ലാംഗെര്‍ എന്നിവയായിരിക്കും ഉല്‍പ്പാദിപ്പിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top