Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

തട്ടമിട്ടൊരു സുന്ദരി മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന പാദത്തില്‍

April 1, 2018

HIJABസൗന്ദര്യമത്സരങ്ങളില്‍ സാധാരണയായി മുസ്ലിം വനിതകള്‍ പങ്കെടുക്കുന്നത് വളരെ അപൂര്‍‌വ്വമാണ്. എന്നാല്‍ മുസ്ലിം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുകയാണ് മരിയ മഹ്മൂദ് എന്ന ഇരുപതുകാരി. ഹിജാബ് ധരിച്ചുകൊണ്ടാണ് മിസ് ഇംഗ്ലണ്ടാവാനുള്ള മത്സരത്തില്‍ മരിയ പങ്കെടുക്കുന്നത്. മനഃശ്ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ബര്‍മിംഗ്ഹാം സ്വദേശിയായ മരിയ മഹ്മൂദ്. ഒരു സാമൂഹ്യ പ്രവര്‍ത്തകയാകണമെന്നും വനിതാ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് മരിയയുടെ ആഗ്രഹം. മിസ് ഇംഗ്ലണ്ടാവുകയാണെങ്കില്‍ മിസ് വേള്‍ഡായി മത്സരിക്കാന്‍ തയ്യാറെടുക്കണമെന്നും മരിയയക്ക് ആഗ്രഹമുണ്ട്. മിസ് ഇംഗ്ലണ്ടിന്റെ അവസാന പാദത്തില്‍ പ്രവേശിച്ചുകഴിഞ്ഞു മരിയ മഹ്മൂദ്.

മുസ്ലിം വനിതകള്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ സാധാരണയായി മുന്നോട്ടുവരാറില്ല. എന്നാല്‍ മുസ്ലിം വനിതകളുടെ മുന്നേറ്റത്തിന് യാതൊന്നും തടസമില്ലെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇതുവരെ നേരിടണ്ടിവന്നിട്ടില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് മികച്ച പിന്‍തുണയാണ് ലഭിക്കുന്നത്. മിസ് ഇംഗ്ലണ്ടിന്റെ സ്വിം വെയര്‍ റൗണ്ടില്‍ ബുര്‍ഖയിലെത്തുമെന്നും മരിയ വ്യക്തമാക്കി.

30 പെണ്‍കുട്ടികളുണ്ടായിരുന്നു മരിയയുടെ എതിരാളികളായി. അവരെയെല്ലാം പിന്തള്ളി ഇവിടെയെത്തിയെന്നത് അവിശ്വസനീയമാണെന്നും മരിയ പറയുന്നു. ജൂലൈയിലാണ് മിസ് ഇംഗ്ലണ്ട് സെമി ഫൈനല്‍. മരിയയുടെ പിതാവ് ഡ്രൈവറാണ്. മാതാവ് അധ്യാപികയും. മൂന്ന് സഹോദരന്‍മാരുണ്ട്.

തന്റെ സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് അവള്‍ പറയുന്നു. നേരത്തെ ഹമ്മാസ കൊഹിസ്താനി എന്ന മുസ്ലിം പെണ്‍കുട്ടി 2005 ല്‍ മിസ് ഇംഗ്ലണ്ട് ആയിട്ടുണ്ടെങ്കിലും ഹിജാബ് അണിഞ്ഞ് ഒരു മുസ്ലിം, സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്.

3

5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top