Flash News

ഹ്യൂമനോയ്ഡ് റോബോട്ട് സോഫി വില്‍ സ്മിത്തിന്റെ ചുംബനം നിരസിച്ചു; ‘നിങ്ങളെന്റെ സുഹൃത്താണെന്ന’ മറുപടി

April 2, 2018

sofiyaഹ്യൂമനോയിഡ് റോബോട്ട് സോഫിയയുമൊത്ത് ഡേറ്റ് ചെയ്ത് ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകന്‍ വില്‍ സ്മിത്ത്. സൗദി അറേബ്യയുടെ പൗരത്വത്തിലൂടെയും ഇന്ത്യാ സന്ദര്‍ശനത്തിലൂടെയുമെല്ലാം സോഫിയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 62 ഭാവങ്ങള്‍ മിന്നിമറയുന്ന സോഫിയയുടെ മുഖത്ത് പ്രണയം വിടര്‍ത്താന്‍ ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകന്‍ വില്‍ സ്മിത്തിന് കഴിഞ്ഞില്ല.

ഒടുവില്‍ ഒരു ചുംബനത്തിന് ശ്രമിച്ച സ്മിത്തിന് സോഫിയ നല്‍കിയ മറുപടിയാണ് അതിഗംഭീരമാണ്. ചുംബിക്കാനായി സോഫിയയെ സ്മിത്ത് സമീപിച്ചപ്പോള്‍ നിങ്ങള്‍ എന്റെ സുഹൃത്തുകളുടെ പട്ടികയിലാണുള്ളതെന്ന കിടിലന്‍ മറുപടിയാണ് സോഫിയ നല്‍കിയത്. അല്‍പം മുന്‍പ് പ്രണയാര്‍ദ്രമായ സ്മിത്തിന്റെ മുഖത്ത് അപ്പോള്‍ മിന്നിമാഞ്ഞ രസത്തിന് പേരിടാനുള്ള ശ്രമമാണ് സമൂഹമാധ്യമങ്ങളില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top