Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

യുവതാരം നീരജ് മാധവും കോഴിക്കോട് സ്വദേശിനി ദീപ്തിയും വിവാഹിതരായി

April 3, 2018

01മലയാള സിനിമയിലെ യുവതാരം നീരജ് മാധവന്‍ വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് താരത്തിന്റെ വധു. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹ ടീസറും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

നീരജിന് ആശംസ നേരാനായി നിരവധി സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേഷ് കൃഷ്ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍, സണ്ണി വെയിന്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.നീരജ് പങ്കുവെച്ച ചിത്രങ്ങള്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഒരു വീഡിയോ പുറത്തുവന്നത്.

31

തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങുന്ന നീരജിനെയാണ് വീഡിയോയില്‍ കാണുന്നത്. തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം ദീപ്തിയും ചേരുന്നുണ്ട്. സുഹൃത്തുക്കളും അനുജനുമടക്കം എല്ലാവരും താരത്തിന്റെ കല്യാണം ശരിക്കും ആഘോഷമാക്കിയെന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. കല്യാണ ദിനത്തില്‍ ഇത്രയും എനര്‍ജിയുള്ള നവവരനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

നീരജും അനിയനും മാത്രമല്ല കൂടെയുള്ള സുഹൃത്തുക്കളെയും ഡാന്‍സ് ചെയ്യാനായി താരം വിളിക്കുന്നുണ്ട്. കിടിലന്‍ ചുവടുകളാണ് എല്ലാവരും വെച്ചത്. കുട്ടിക്കാലം മുതല്‍ക്കെ തന്നെ നീരജും അനിയനും നൃത്തം അഭ്യസിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടിയും താരം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതേ എനര്‍ജിയുമായാണ് താരം ഇപ്പോഴും എത്തിയത്.

ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു.

02 2 03 04 05 06 07 08 09 10 11 12 13 14 16 17 18 19 20 21 22 23 24 25 26 27 28 29

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top