Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

കലാമേള 2018 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

April 3, 2018 , ജിമ്മി കണിയാലി

Kalamela Teamചിക്കാഗോ മലയാളി അസോസിയേഷന്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ. യുമായി സഹകരിച്ചു നടത്തുന്ന കലാമേള 2018ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 1ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 9 മണിവരെ ബെല്‍വുഡിലുള്ള സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ചാണ് കലാമേള നടത്തപ്പെടുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. സമാപനച്ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.

ടോമി അമ്പനാട്ട് ചെയര്‍മാനും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ-ചെയര്‍മാന്മാരുമായിട്ടുള്ള കമ്മറ്റിയാണ് കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരേസമയം നാലുവേദികളില്‍ നടത്തപ്പെടുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ ഏപ്രില്‍ 5 ന് പ്രസിദ്ധീകരിക്കുമെന്നും എല്ലാവരും സമയത്തുതന്നെ ഹാളുകളില്‍ എത്തിച്ചേരണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Kalamela Logoഅമേരിക്കയിലെതന്നെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളക്കളം, മനു നൈനാന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍, അന്‍ഷാ ജോയി അമ്പനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സമയത്തുതന്നെ തുടങ്ങുകയും അവസാനപ്പിക്കുകയും ചെയ്യുക എന്നത് ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേകതയായതിനാല്‍ എല്ലാവരും സമയത്തുതന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന കലാമത്സരങ്ങള്‍ കാണുവാനും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാവരേയും കുടുംബസമേതം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top