Flash News

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം നടത്തി

April 3, 2018 , ഫൈസല്‍ ബാവ

29594545_10156307602803792_2793845847738124817_nഅബുദാബി: കേരള സോഷ്യല്‍ സെന്ററില്‍ ലോകപ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ അനുസ്‌മരണം നടത്തി. കെ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ സ്റ്റീഫന്‍ ഹോക്കിംഗ് വഹിച്ച പങ്ക് എക്കാലത്തെയും ശാസ്ത്ര ചരിത്രത്തില്‍ നിലനില്‍ക്കും എന്നും അസാധ്യമെന്നു വിധിയെഴുതിയ ഒരു ജീവിതത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഇടപെടല്‍ ആണ് അദ്ദേഹം നടത്തിയതെന്നും ആത്മവിശാസത്തോടെ അത്ഭുതകരമായി ജീവിച്ചു ശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് ആയി എന്നും അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് ഒമര്‍ ഷറീഫ് പറഞ്ഞു.

കെ എസ് സി ലൈബ്രേറിയന്‍ ഫൈസല്‍ ബാവ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാര്‍ഷല്‍ സംവിധാനം ചെയ്ത, സ്റ്റീഫന്‍ ഹോക്കിംഗിന്റെ വേഷം അഭിനയിച്ചതിന് എഡിന്‍ റെഡ്‌മെയ്നു മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച “ദി തിയറി ഓഫ് എവരിതിംഗ്” എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

29694987_10156307602578792_333646409038350701_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top