Flash News

അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ ഉരുകൂന്നു

April 4, 2018

antarticaഅന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം അപകടകരമെന്ന് മുന്നറിയിപ്പ്. ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നതായാണ് ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 1463 ചതുരശ്ര കിലോമീറ്റര്‍ ഹിമപാളികള്‍ ഉരുകി തീര്‍ന്നതായി ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ ശാസ്ത്ര ജേണലായ നേച്ചര്‍ ജിയോ സയന്‍സിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഹിമപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. ഇതോടൊപ്പം ഹിമപാളികളുടെ സ്ഥാനചലനവും കൂടിയിട്ടുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ഹിമപാളികള്‍ ഉരുകുന്നത് മൂലമാണ് ഇതെന്നും പഠനം പറയുന്നു. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മേഖലയില്‍ ഹിമപാളികളുടെ ചലനത്തിന്റെ വേഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം മുന്‍പ് വേഗത്തില്‍ ചലിച്ചിരുന്ന പൈന്‍ ഹിമദ്വീപിന്റെ സ്ഥാനചലനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഹാനസ് കോണ്‍റാഡിന്റെ നേതൃത്വത്തിലായിരുന്നു പഠനം. സാറ്റലൈറ്റ് സഹായത്തോടെയായിരുന്നു പഠനം. ധ്രുതഗതിയില്‍ ഹിമപാളികള്‍ ഉയരുന്നത് സമുദ്രനിരപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് കോണ്‍റാഡ് പറഞ്ഞു. അതേ സമയം ചില ഹിമപാളികളുടെ വലിപ്പം വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് മേഖലയിലെ 1.9 ശതമാനം മാത്രമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ ഉരുകൂന്നു”

  1. Raveendran Narayanan says:

    Hurricanes brought too much. Concentrated DE-ICERS from Persian Gulf. By errecting ZERO DISCHARGE SYSTEMS in Desalination Systems we can build more ICE MASSES in ARCTICA & ANTARCTICA.
    Creator of Climate Change Third Group ” AIR CONDITIONING THE MOTHER EARTH.

    By Raveendran Narayanan USA

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top