- Malayalam Daily News - http://www.malayalamdailynews.com -

ഫൊക്കാന മലയാളി മങ്ക മത്സരം ഉഷ നാരായണ്‍ ചെയര്‍പേഴ്‌സണ്‍

fokana malayalee manka teamന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് നടത്തുന്ന മലയാളി മങ്ക” മത്സരങ്ങള്‍ക്കു വിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഉഷ നാരായണ്‍ ചെയര്‍മാന്‍ ആയും, കോ ചെയര്‍സ് ആയി ബാല കെയര്‍ക്, ശോശാമ്മ ആന്‍ഡ്രൂസ്, മിനി എബി എന്നിവരും കമ്മിറ്റി മെംബേര്‍സ് ആയി ബ്രിജിറ്റ് ജോര്‍ജ്, മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ് , ജെസി ജോഷി,ഉഷ ജോര്‍ജ് , സെലിന്‍ ജോര്‍ജ് എന്നിവരും ആണ് നേതൃത്വം നല്‍കുന്നത്.

ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് മലയാളി മങ്ക മത്സരം. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളുടെയും, കലാസാംസ്‌കാരിക പ്രവര്ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സദസ്സില്‍ നടക്കുന്ന മലയാളി മങ്ക മത്സരം എന്നും മലയാളതനിമയോടെ മാറ്റുരക്കുന്ന ഒരു മത്സരം ആണ്.

വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍ ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധി കര്‍ത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും ,സാംസ്‌കാരിക ലോകത്തെയും പ്രശസ്തരാണ്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നല്‍കാറുണ്ട്.

ഫൊക്കാന അംഗസംഘടനകളില്‍ അംഗമായവര്‍ക്കുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്സര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ ഉള്ള വനിതകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രെജിസ്‌ട്രേഷനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ www.fokanaonline.org ല്‍ നിന്നും ലഭിക്കുന്നതാണ്.

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വന്‍ വിജയവും വനിതാ സമൂഹത്തിനു ഒരു മുതല്‍ കുട്ടാവുകയും ചെയ്തിട്ടുണ്ട്. ഫിലാഡല്‍ഫിയായില്‍ നടക്കുവാന്‍ പോകുന്ന മലയാളി മങ്ക മത്സരം ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിമെന്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട് എന്നിവര്‍ അറിയിച്ചു.

ഈ മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മലയാളി മങ്ക ചെയര്‍പേഴ്‌സണ്‍ ഉഷ നാരായണ്‍ (612 590 0440) കോ ചെയര്‍സ് ആയ ബാല കെയര്‍ക് (5168301491) , ശോശാമ്മ ആന്‍ഡ്രൂസ് (5163260969), മിനി എബി(2672432945) എന്നിവരില്‍ ആരെങ്കിലുമായോ ബന്ധപ്പെടേണ്ടതാണ്.

2018-03-30-PHOTO-00000499

 

[1] [2] [3] [4] [5]