Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഏപ്രില്‍ 6, 7, 8 തിയതികളില്‍

April 4, 2018

getPhotoഡാളസ്: ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 6, 7, 8 തിയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ഇടവക വികാരി ഫാദര്‍ ജോണ്‍ കുന്നത്തുശേരില്‍, ട്രഷറര്‍ ഷാനു രാജന്‍, സെക്രട്ടറി ഏബ്രഹാം പടനിലം എന്നിവര്‍ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഡാലസ് നഗര സമൂഹത്തിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വികാരിമാരുടെയും മറ്റ് വൈദികരുടെയും സഹകാര്‍മ്മികത്വ ത്തിലും നടക്കുന്ന പെരുന്നാള്‍ ചടങ്ങുകളിലും റാസയിലും ഭക്തജനങ്ങള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് മൂവരും അഭ്യര്‍ഥിച്ചു.

പെരുന്നാള്‍ ആഘോഷപരിപാടികള്‍:

ഏപ്രില്‍ 6 വെള്ളി – വൈകീട്ട് 6:30 ന് സന്ധ്യാ നമസ്‌കാരം, 7:30 ന് റവ. തോമസ് മാത്യുവിന്റെ പ്രഭാഷണം.

ഏപ്രില്‍ 7 ശനി – ഉച്ചയ്ക്കുശേഷം മൂന്നു മണി മുതല്‍ അഞ്ചു മണി വരെ ഡാളസ് ഏരിയ യൂത്ത് മീറ്റിംഗ്, വൈകിട്ട് 6:30ന് സന്ധ്യാപ്രാര്‍ത്ഥന, 7:45 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രഭാഷണം, 8:30 ന് റാസയും ആശീര്‍വാദം, 9:00 മണിക്ക് അത്താഴ വിരുന്ന്.

എപ്രില്‍ 8 ഞായര്‍ – രാവിലെ 8:30 ന് പ്രഭാത നമസ്‌കാരം, 9:30 ന് വിശുദ്ധ കുര്‍ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍, 11:45ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഉച്ചയ്ക്ക് 12 മണി മുതല്‍ ആശീര്‍വാദവും റാസയും നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ 972 523 9656, ഷാനു രാജന്‍ 214 250 7804, ഏബ്രഹാം പടനിലം 972 717 5139.

ഏബ്രഹാം തോമസ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top