Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന വിചിത്രമായൊരു മത്സരം; ഗര്‍ഭ നിരോധന ഉറകള്‍ മൂക്കിലൂടെ വലിച്ചു കയറ്റി വായിലൂടെ പുറത്തേക്കെടുക്കുന്ന ‘കോണ്ടം ചീറ്റല്‍ ചലഞ്ച് ‘

April 4, 2018

kidsഅമേരിക്കയിലും യൂറോപ്പിലും യുവാക്കള്‍ക്കിടയില്‍ ട്രന്റാകുകയാണ് ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ടുള്ള ഒരുതരം മത്സരം.
‘കോണ്ടം ചീറ്റല്‍ ചലഞ്ച്’ എന്നു പേരിട്ടിരിക്കുന്ന ഈ മത്സരത്തില്‍ ലാറ്റക്സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു ഇപ്പോള്‍ ട്രന്റായിരിക്കുന്നത്.

ചലഞ്ചിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 1993 ല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇത്തരം ഒരു ചലഞ്ച് പിറവിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായത്. ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു.

c-1

എന്നാല്‍ ഇതു പിന്നീട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു യൂട്യുബ് നീക്കം ചെയ്തു. കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന സമയം ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം എന്നും ഇതു ജീവന്‍ തന്നെ നഷ്മാക്കിയേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം. എന്നാല്‍ ഏവിടെയങ്കിലും അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണവരേ സംഭവിച്ചേക്കാം. കൗമരക്കാരായ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top