മലപ്പുറം: കൗമാര സംഘത്തിന്റെ ക്രിയാശേഷിയും കഴിവും പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ “നന്മയുടെ ലോകം ഞങ്ങളുടേത്” എന്ന പ്രമേയത്തില്‍ ഏപ്രില്‍ 15, 16 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള കൗമാര സമ്മേളനത്തിന്റെ ഒന്നാംഘട്ട പ്രചാരണങ്ങള്‍ സമാപിച്ചു. സംസ്ഥാനത്തെ 142 ഏരിയകളിലായി ഏരിയാതല സംഗമങ്ങള്‍, ഫുട്ബാള്‍ പരിശീലനം, ലഘുലേഖ വിതരണം തുടങ്ങിയവ നടന്നു.
രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ കലാജാഥ, മൂന്നു ദിവസം നീണ്ടു നില്ക്കുന്ന വാഹന ജാഥകള്‍, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയവ നടക്കും. ഏപ്രില്‍ 15-ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇസ്ലാം പാഠശാല, കലാസാഹിത്യം, ചലച്ചിത്രം, കരിയര്‍, ഫണ്‍ ഏരിയ, എക്സിബിഷന് എന്നിങ്ങനെ ആറു പ്ലാനറ്റുകളില്‍ സമാന്തര സെഷനുകള്‍ നടക്കും. ഏപ്രില്‍ 16-ന് കോട്ടക്കുന്നില്‍ പൊതുസമ്മേളനവും കലാസന്ധ്യയും നടക്കുമെന്ന് ‘ടീന്‍ ഇന്ത്യ കേരള’ സംഘാടക സമിതി അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply