Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

മേഘകെട്ടുകള്‍ (കവിത)

April 5, 2018 , വര്‍ഷിണി വിനോദിനി

Megham banner size

നീരുറവകള്‍ താണ്ടി
കോണികള്‍ കയറി
പാത്തും പതുങ്ങി
മുകളിലെത്തി മേഘച്ഛന്‍.

മട്ടുപ്പാവിന്‍ തുഞ്ചത്തേറി
പൂമരക്കൊമ്പില്‍ മുറുകെ തൂങ്ങി
പാട്ടുകള്‍ മൂളി
പുറകിലെത്തി മേഘമ്മ.

പറന്നുയരാന്‍ പിന്നാലെ
മോങ്ങി നിന്ന കുഞ്ഞങ്ങള്‍
ഊരു ചുറ്റും കാറ്റില്‍ വാലില്‍
ഊഞ്ഞാലാടി അങ്ങെത്തി.

മാനം നിറയെ പഞ്ഞികെട്ടുകള്‍
തുള്ളികള്‍ നിറച്ച മേഘങ്ങള്‍
അങ്ങേയറ്റം മുതല്‍
ഇങ്ങേയറ്റം വരെ
പാറി കളിയ്ക്കും കൂട്ടങ്ങള്‍.

നേരമത്ര നീണ്ടില്ല
കളികളൊന്നും തീര്‍ന്നില്ല
പറന്നു വന്ന ചെല്ലകാറ്റിന്‍
കരങ്ങളിലേറി മേഘങ്ങള്‍.

പ്ലാവിന്‍ കൊമ്പില്‍ ഊര്‍ന്നിറങ്ങി
അണ്ണാന്‍ കുഞ്ഞനെ തൊട്ടുരുമ്മി
വെണ്ടന്‍ പൂക്കളെ ഉമ്മ വെച്ച്‌
നാട്ടിലും വീട്ടിലും മഴയായ്‌ പൊഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top