Flash News

സല്‍മാന്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനവുമായി ബോളിവുഡ് താരങ്ങള്‍

April 6, 2018

salman-3മുംബൈ: കൃഷ്ണമൃഗ വേട്ടക്കേസില്‍ കേസില്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടത് ഞെട്ടലോടെയാണ് ബോളിവുഡ് ഏറ്റെടുത്തത്. ജോധ്പൂര്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിനെ തുടര്‍ന്ന് സല്‍മാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്.

ബോളിവുഡിലെ നിരവധി താരങ്ങള്‍ ഇന്നലെ സല്‍മാന്റെ വീട്ടിലെത്തി. സൊനാക്ഷി സിന്‍ഹ, സ്‌നേഹ ഉള്ളാല്‍, ശത്രുഘ്‌നന്‍ സിന്‍ഹ, രമേഷ് തരുണി, അര്‍ബാസ് ഖാന്‍, മലൈക അറോറ, അമൃത അറോറ, പൂനം സിന്‍ഹ തുടങ്ങിയ നിരവധി താരങ്ങളാണ് സല്‍മാന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ബാന്ദ്രയിലെ വസതിയിലേക്ക് എത്തിയത്. സൊനാക്ഷി സിന്‍ഹ, സ്‌നേഹ തുടങ്ങിയവരെ ബോളിവുഡിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് സല്‍മാന്‍ ഖാന്‍ ആയിരുന്നു.

വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വേട്ടയുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസിലും കുറ്റവിമുക്തനാക്കപ്പെട്ട സല്‍മാന്‍ ഈ കേസില്‍ മാത്രം കുറ്റക്കാരനായതു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ ഹൈക്കോടതിയാണു നേരത്തേ രണ്ടു കേസുകളും തള്ളിയത്. കോടതിയുടെ വിധി മാനിക്കുന്നെങ്കിലും അപ്പീല്‍ നല്‍കാനാണു തീരുമാനമെന്ന് സല്‍മാന്റെ നിയമോപദേഷ്ടാവ് ആനന്ദ് ദേശായ് പറഞ്ഞു. അപ്പീല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കി. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. സല്‍മാനാണു ജിപ്‌സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകള്‍ ചത്തു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേള്‍ക്കാന്‍ രാവിലെത്തന്നെ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തി. മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വന്‍ സുരക്ഷയാണ് ഒരുക്കിയത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസില്‍ നേരത്തേ സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.

675171-salamrita 675172-salasyush 675173-salmalaika 675174-salpoonam 675175-salramesh 675176-salshatru 675177-salsneha 675178-salsona5 Salman-1 Salman-in-jail Salman-in-jail-2 Salman-in-jail-4-1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top