Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

സൗദി അറേബ്യയുമായി 1.3 ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ യു.എസ്. ഒപ്പു വെച്ചു

April 6, 2018

USസൗദി അറേബ്യക്ക് യുഎസ് 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കുന്നു. ഇത് സംബന്ധിച്ച കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി.

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യുഎസ് പര്യടനത്തിന് സമാപനമാകുന്നതിന് മുന്നോടിയായാണ് കരാറിന് അനുമതി നല്‍കുന്നത്.

180 സ്വയം ചലിക്കുന്ന മീഡിയം പലാഡിന്‍ പീരങ്കികള്‍, 55 എംഎം ഷെല്ലുകള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടില്ലറി ഫയറിംഗ് വാഹനങ്ങള്‍ എന്നിവയാണ് പാക്കേജിലുള്ളത്.

സൗദി രാജകുമാരന്റെ മൂന്ന് ആഴ്ചത്തെ യുഎസ് പര്യടനം ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ തങ്ങിയ സല്‍മാന്‍ രാജകുമാരന്‍ വെസ്റ്റ് കോസ്റ്റിലാണ് ഇന്ന് ചെലവിടുക. ഇവിടെ പ്രമുഖ വ്യവസായികളുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഹൂസ്റ്റണിലെ എനര്‍ജി ഹബ്ബോട് കൂടി പര്യടനം പൂര്‍ത്തിയാകും. തുടര്‍ന്ന് സൗദിയിലേക്ക് തിരിച്ചുപോകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top