Flash News

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: പരസ്പരം മികച്ച സീരിയല്‍, ബിനു സംവിധായകന്‍. സാജന്‍ സൂര്യ നടന്‍, ഗായത്രി അരുണ്‍ നടി

April 6, 2018 , പി. ശ്രീകുമാര്‍

PCTV-1586-hlതിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലത്തിന്റെ സംവിധായകന്‍-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്‍.

മികച്ച നടനായി സാജന്‍ സൂര്യ (ഭാര്യ, ഏഷ്യാനെറ്റ്) യും നടിയായി ഗായത്രി അരുണും (പരസ്പരം, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്:

• രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ),
• ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം (അമൃത)
• ഹാസ്യ പരിപാടി – ഉപ്പും മുളകും (ഫ്ളവേഴ്സ്)
• തിരക്കഥ- ജെ. പള്ളാശ്ശേരി (വാനമ്പാടി,ഏഷ്യാനെറ്റ്)
• ഛായാഗ്രാഹകന്‍ – സുനീഷ് (സത്യം ശിവം സുന്ദരം, അമൃത)
• എഡിറ്റര്‍-രാജേഷ് (പരസ്പരം, ഏഷ്യാനെറ്റ് )
• സ്വഭാവ നടന്‍ – രാഘവന്‍ (കസ്തൂരിമാന്‍,ഏഷ്യാനെറ്റ്)
• സ്വഭാവ നടി – കെ.ആര്‍. വിജയ (സത്യം ശിവം സുന്ദരം, അമൃത)
• ഹാസ്യ നടന്‍ – നസീര്‍ സംക്രാന്തി (തട്ടീം മുട്ടീം, മഴവില്‍ മനോരമ)
• ഹാസ്യ നടി – നിഷാ സാരംഗ് (ഉപ്പും മുളകും, ഫ്ളവേഴ്സ്)
• ജനപ്രിയ നടന്‍ – വിവേക് ഗോപന്‍ (പരസ്പരം, ഏഷ്യാനെറ്റ്)
• ജനപ്രിയ നടി – ഷാലു കുര്യന്‍ (ചന്ദനമഴ, ഏഷ്യാനെറ്റ്)
• ബാല താരം – ഗൗരി (വാനമ്പാടി, ഏഷ്യാനെറ്റ്)
• കലാസംവിധായകന്‍ – അനീഷ് (സത്യം ശിവം സുന്ദരം, അമൃത)
• ഡബ്ബിംഗ് – ഷോബി തിലകന്‍ (വാനമ്പാടി – ഏഷ്യാനെറ്റ്)
• ഡബ്ബിംഗ് – സൈറ (ചന്ദനമഴ,ഏഷ്യാനെറ്റ്)

ജൂറി ചെയര്‍മാന്‍ കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താര നിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

MUK-1440x495.png.image.1440.495

ജി കെ പിള്ളയെ ആദരിക്കും

g k pillaiതിരുവനന്തപുരം: ആറര പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന ജി കെ പിള്ളയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡു വിതരണത്തോടനുബന്ധിച്ച് ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കും.

1954 ഡിസംബര്‍ 25ന് ‘സ്നേഹസീമ’യിലെ നായിക പത്മിനിയുടെ അപ്പന്‍ ‘പൂപ്പള്ളി തോമസ്’ എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ജികെ പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി.

വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതരണത്തിന് പുതിയമാനം നല്‍കിയ ശ്രീകണ്ഠന്‍ നായര്‍ (ഫ്ളവേള്സ് ടി വി) സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റില്‍ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മുന്‍ഷിയുടെ സംവിധായകന്‍, അനില്‍ ബാനര്‍ജി (ഏഷ്യാനെറ്റ്), മൂടിവെക്കുന്ന വാര്‍ത്തകളും സംഭവങ്ങളും യുക്തിഭദ്രമായി ജനങ്ങളിലെത്തിക്കുന്ന പൊളിച്ചെഴുത്ത് പരിപാടിയുടെ സംവിധായകന്‍ ടി ജി മോഹന്‍ദാസ് (ജനം ടി വി), മൂന്നു പതിറ്റാണ്ടിലേറെയായി വാര്‍ത്താ വായനരംഗത്ത് സജിവമായ ആര്‍ ബാലകൃഷ്ണന്‍ (ജനം ടി വി) എന്നിവരേയും പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിക്കും.

1. Best serial, parasparam VIJAYAKUMAR PRODUCER 2. second best serial swatahm jani RAMAA DEVI PRODUCER ENTE JANU 3. popular filim Satyam Sivam Sundaram-S. Karthikeyan, Producer, Satyam Sivam Sundaram 4 Best commedy, R Unnikrishann, Director 5.Best Directer , Binu vellathuval6. Best Screen play- J Pallassery 7 SUNEESH cAMERA 8- Editer -RAJEESH 9. Best Actor, Sajan-Surya 10- Gayathri-Arun ACTRESS 11. swabhava nadan RAGAVAN 12-- commedian NAZEER Sankrathi 13 Swabhava Nadi, K.R-Vijaya 14 Vivek Gopan POPULAR ACTER 15- coomedy- Nisha sarangh 16. Shalu-Kurian- popular Actress 17 GAURI P KRISHNAN, child artist 18 Art director- Aneesh 19 Shobby Thilakan, Dubbing 20 saira-- Dubbing Anil Banerje g k pillai r balakrishnan sreekandan nair t g mohan das


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top