Flash News

വിചാരവേദിയില്‍ “അക്ഷരക്കൊയ്ത്ത്” (സുധീര്‍ പണിക്കവീട്ടിലിന്റെ കവിതാ സമാഹാരം) ഏപ്രില്‍ 8 ഞായറാഴ്ച

April 6, 2018 , സാംസി കൊടുമണ്‍

Untitledപേന കൊണ്ട് കിളക്കരുതെന്നാണ് ശ്രീ എന്‍. വി. കൃഷ്ണവാര്യര്‍ പറഞ്ഞിരിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കായി ന്യൂയോര്‍ക്കിലെ വിചാരവേദി ഈ അക്ഷരക്കൊയ്ത്ത് സംഘടിപ്പിക്കുന്നു.

നമുക്ക് അവിടെ പേനകൊണ്ട് അക്ഷരങ്ങളെ കൊയ്യാം. മഞ്ഞിന്റെ ഉടയാടകള്‍ ഊരിയെറിഞ്ഞ് വസന്തദേവത എത്തിനോക്കുന്ന ഈ അവസരത്തില്‍ ഒരു സാഹിതി കൊയ്ത്തിന്റെ ഉല്ലാസം പങ്കിടാം. സുധീര്‍ രചിച്ച സരളമായ കവിതകള്‍ ചൊല്ലി തനി മലയാളത്തിന്റെ മധുരം നുണയാം.

പ്രമുഖരായ അമേരിക്കന്‍ മലയാള സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ഈ വേദിയില്‍ സഹൃദയരും ഭാഷാപ്രേമികളും കവിതകളെക്കുറിച്ച് അവതരിപ്പിക്കുന്ന അഭിപ്രായങ്ങളും ചര്‍ച്ചയും ഉണ്ടായിരിക്കും. ഈ കാവ്യസന്ധ്യയിലേക്ക് പ്രിയമുള്ളവരെ നിങ്ങള്‍ക്ക് സ്വാഗതം….

സ്ഥലം: കേരള കള്‍ച്ചറല്‍ സെന്റര്‍, ബ്രഡോക്ക് അവന്യു

തിയ്യതി: ഏപ്രില്‍ 8 , ഞായറാഴ്ച്ച

സമയം: വൈകീട്ട് 5.30

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top