Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ മൂന്നാമത്തെ സ്വര്‍ണ്ണം നേടി

April 7, 2018

satheeshkumarകോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. 3 സ്വര്‍ണവും 1 വെള്ളിയും 1 വെങ്കലവുമാണ് ഇതോടെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.

25കാരനായ സതീഷ് 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടിയിരുന്നു. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന ഭാരോദ്വഹത്തില്‍ സ്വാതി സിംഗ് നേടിയ 83 കിലോഗ്രാമെന്ന റെക്കോര്‍ഡാണ് സഞ്ജിത ചാനു തകര്‍ത്തത്. 81 കിലോഗ്രാമുമായി കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍ക് ബാസിനറ്റ് ആണ് രണ്ടാം സ്ഥാനത്ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top