Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

“സാംസ” വനിതാ വേദി അധികാരമേറ്റു

April 7, 2018 , സാംസ

IMG-20180407-WA0029 (4)2018-19 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള സാംസ വനിതാ വിഭാഗം നിലവില്‍ വന്നു. കലവറ റസ്റ്റോറന്റില്‍ വെച്ച് 05/04/2018 വ്യാഴാഴ്ച നടന്ന കുടുംബ സംഗമത്തില്‍ വനിതാ വേദിയുടെ ഔപചാരിക ഉത്ഘാടനം അദ്ധ്യാപികയും, എഴുത്തുകാരിയും, കൌണ്‍സിലറും കൂടിയായ ശ്രീമതി അഞ്ജു മിനേഷ് നിര്‍വ്വഹിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീമതി പ്രേമ ബാബുരാജ്, പ്രസിഡന്റ് ശ്രീമതി ഇന്‍ഷാ റിയാസ് ഖാന്‍, വൈസ് പ്രസിഡന്റ് ഗീത ബാലു, സെക്രട്ടറി ശ്രീമതി നിര്‍മല ജേക്കബ്ബ്, ജോയിന്റ് സെക്രട്ടറി ശ്രീമതി അമ്പിളി പ്രശാന്ത്‌, ട്രഷറര്‍ ശ്രീമതി സ്നേഹ സന്ദീപ്‌, നിര്‍വാഹക സമിതി അംഗങ്ങള്‍: ശ്രീമതി സിതാര മുരളികൃഷ്ണന്‍, ശ്രീമതി റീന ഷിരോസ്‌ലാല്‍, ശ്രീമതി ബീന ജോര്‍ജ്, ശ്രീമതി സന്ധ്യ അനൂപ്‌, ശ്രീമതി അമ്പിളി സതീഷ്‌, ശ്രീമതി സിമി ജോയ്, ശ്രീമതി ജമുന കുലശേഖരന്‍ എന്നിവരും അധികാരം ഏറ്റെടുത്തു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൂന്നു കുടുംബങ്ങള്‍ക്ക് സാംസ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സാംസ എക്സിക്യുട്ടീവ്‌ മെമ്പര്‍ ഹംസ.കെ.ടി, വനിതാ വിഭാഗം മുന്‍ പ്രസിഡന്‍റ് ശ്രീമതി സറീന ഹംസ, ഷസ്ന ഹംസ, ആസിം ഹംസ, വനിതാ വിഭാഗം മുന്‍ ജോ. സെക്രട്ടറി ശ്രീമതി ബിനി വിനോദ്, വിനീദ് വിനോദ്, ഗൗരി കൃഷ്ണ വിനീത്, റിജിന പ്രമോദ്, കുട്ടികളുടെ വിഭാഗം ജോ. സെക്രട്ടറി ആദി കൃഷ്ണ പ്രമോദ്, തേജ് പ്രമോദ് എന്നിവരെ മെമന്റോയും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

സാംസയുടെ ആദരവിന് എല്ലാവരും നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top