Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

April 7, 2018 , ജ്യോതിഷ് പണിക്കര്‍

WMC-Bahrain-2018വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 2018-2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഏപ്രില്‍ 3-ാം തീയതി മാഹൂസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു നടന്ന വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുത്തു.

കെ.ജി. ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. പ്രസിഡന്റായി എഫ്.എം. ഫൈസലിനെയും സെക്രട്ടറിയായി ജ്യോതിഷ് പണിക്കരേയും തിരഞ്ഞെടുത്തു. ഇലക്ഷന്‍ ഏജന്റ് സതീഷ് മുതലയിലിന്‍റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം ആയിരുന്നു മത്സരം നടന്നത്. എഫ്.എം. ഫൈസല്‍ വോട്ടിംഗിലൂടെയും മറ്റുള്ളവര്‍ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍:

ബിജുമലയില്‍ ( ട്രഷററര്‍)
മൃദുല ബാലചന്ദ്രന്‍ ( വൈസ് ചെയര്‍മാന്‍ )
ബാലചന്ദ്രന്‍ കുന്നത്ത് ( വൈസ് ചെയര്‍മാന്‍ )
പ്രദീപ് പുറവന്‍കര (വൈസ് ചെയര്‍മാന്‍ )
ജഗത് കൃഷ്ണകുമാര്‍ (വൈസ് പ്രസിഡന്റ് )
ഷൈനി നിത്യന്‍ (വൈസ് പ്രസിഡന്റ് )
ജൂലിയറ്റ് തോമസ് (വൈസ് പ്രസിഡന്റ് )
രാജീവ് വെള്ളിക്കോത്ത് (അസി. സെക്രട്ടറി)

കാലാവധി പൂര്‍ത്തിയാക്കിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്‍റെ സാരഥികളായ ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സേവി മാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാത്യു, കൂടാതെ എ. എസ് ജോസ്, മാത്യു ജോസഫ്, ബോബന്‍ ഇടിക്കുള എന്നിവര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

1995 ജൂലൈയില്‍ യു എസ് എ യില്‍ പിറവിയെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ 2001-ലാണ് ബഹ്‌റൈന്‍ പ്രോവിന്‍സ് രൂപീകരിച്ചത്. ഇതിന്‍റെ കീഴില്‍ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെല്‍ത്ത്‌ ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top