Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

തൊഴിലിടങ്ങളിലെ പുകച്ചുരുളുകള്‍

April 7, 2018 , ജയ് പിള്ള

smokeജനക്ഷേമത്തിലും,തൊഴില്‍ നിയമങ്ങളിലും ശക്തമായ നിലപാടുകള്‍ ഉള്ള കാനഡയിലെ അധികമാരും,ചര്‍ച്ച ചെയ്യപ്പെടാത്ത,അറിയാന്‍ ശ്രമിക്കാത്ത ഒരു വിഷയം ആണ് “തൊഴിലിടങ്ങളിലെ പുകച്ചുരുളുകള്‍”.

ഒരു ദിവസം 8 മണിക്കൂര്‍ വീതം ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ജോലി സമയത്തെ നിജപ്പെടുത്തിയിരിക്കുന്നു.40 മണിക്കൂറിനു മുകളില്‍ ഒള്ള ആദ്യ 8 മണിക്കൂറുകള്‍ക്കു 1 .5 മടങ്ങു വേതനം ,പിന്നീട് വരുന്ന ഓരോ മണിക്കൂറിനും ഇരട്ടി വേതനം അയി ഓവര്‍ടൈം നിജപ്പെടുത്തിയിരിക്കുന്നു.ഇനി 40 മണിക്കൂറിനു മുകളില്‍ സമയം ജീവനക്കാരെ കൊണ്ട് നിര്‍ബന്ധിച്ചു ജോലി ചെയ്യുക്കുവാന്‍ തൊഴിലുടമയ്ക്കു അവകാശം ഇല്ല എന്ന് മാത്രം അല്ല,അധിക സമയം ജോലി ചെയ്യിക്കുവാന്‍ അതാത് പ്രൊവിന്‍സുകളിലെ തൊഴില്‍ നിയമങ്ങള്‍ പാലിയ്ക്കുകയും,അതിന്നായി പ്രത്യേക അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നും രേഖാമൂലം വാങ്ങേണ്ടത് ആണ്.ആഴ്ചയില്‍ ഏറ്റവും കൂടിയ സമയ ജോലി 60 മണിക്കൂര്‍ ആയും നിജപ്പെടുത്തിയിരിക്കുന്നു.

രണ്ടു ഷിഫ്റ്റുകള്‍ക്കു ഇടയില്‍ ഉള്ള വിശ്രമ സമയം 12 മണിക്കൂര്‍ വേണം എന്നും നിയമം അനുശാസിക്കുന്നു.ഉദാഹരണത്തിന്.. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ജോലി ആരംഭിക്കുന്ന ജീവനക്കാരന് തന്റെ തൊഴില്‍ സമയത്തിന് മുന്‍പോ ശേഷമോ നാലുമണിക്കൂര്‍ കൂടുതല്‍ ആയി ജോലി ചെയ്യാവുന്നതാണ്.ഏതെങ്കിലും ഒരു നാല് മണിക്കൂര്‍ മാത്രം.തന്റെ 8 മണിക്കൂര്‍ സ്ഥിര ജോലിയ്ക്കു ശേഷം നാലുമണിക്കൂര്‍ വരെ കൂടുതല്‍ ജോലി ചെയ്യുന്ന ആള്‍ വീണ്ടും 12 മണിക്കൂറിനു ശേഷം മാത്രമേ വീണ്ടും തൊഴിലില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ.(എന്നാല്‍ രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ നിയമത്തിനു കീഴില്‍ വരുന്നില്ല).

8 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാരന് 30 മിനിറ്റ് ഇടവേള അനുവദിച്ചിരിക്കുന്നു.ഈ ഇടവേള സമയത്തിന് വേതനം നല്കണമോ എന്നത് സ്ഥാപനത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു അനുസരിച്ചു മാത്രമാണ്.ഇത് ഓരോ പ്രൊവിന്‍സുകള്‍ക്കും അനുസരിച്ചു തൊഴില്‍ നിയമങ്ങളില്‍ മാറ്റം ഉണ്ട്.ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ഭേദ ഗതിയും,തൊഴിലാളികളും ഉള്ള ഒന്റാറിയോവില്‍ ആണ് മെച്ചപ്പെട്ട നിയമങ്ങള്‍ നിലവില്‍ ഉള്ളത്.

ജീവനക്കാര്‍ക്കുള്ള വിശ്രമ സ്ഥലങ്ങള്‍,പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ പുകവലിയ്ക്കുള്ള സ്ഥലങ്ങള്‍ എല്ലാം കൃത്യമായി ഉള്ള സ്ഥാപനങ്ങളില്‍ ഒരിയ്ക്കലും ചര്‍ച്ച ചെയ്യപ്പെടാത്തതോ,സര്‍ക്കാര്‍ ശ്രദ്ധ ചെലുത്താത്തതോ ആയ ഒന്നാണ് നിയമ പരമായി ഉള്ള ഇടവേളകള്‍ മറി കടന്നുള്ള ഇടവേളകള്‍.കൃത്യമായി തൊഴില്‍ നിയമങ്ങള്‍ ഉള്ള രാജ്യത്തു ആരാലും ശ്രദ്ധിക്കപ്പെടാതെ വേതനം പറ്റുന്നവരും ഉണ്ട്.

ഒന്റാറിയോവിലെ നിലവിലുള്ള കണക്കുകള്‍ പ്രകാരം 21 .6 ശതമാനം പുരുഷന്മാരും,13.3 ശതമാനം സ്ത്രീകളും പുകവലിക്കാര്‍ ആണ്.ഇവര്‍ തൊഴില്‍ ഇടങ്ങളില്‍ 3 മുതല്‍ 6 സിഗരറ്റ് വരെ 8 മണിക്കൂറില്‍ വലിയ്ക്കുന്നവരും ആണ്.പുകവലിക്കുവാനായി പ്രത്യേക സ്ഥലങ്ങള്‍ ഉള്ള തൊഴില്‍ സ്ഥാപനങ്ങളില്‍ ഇവ പൊതു വിശ്രമ സ്ഥലങ്ങളില്‍ നിന്നും ദൂരെ ആയി സ്ഥാപിച്ചിരിക്കുന്നു.ഒരു ശരാശരി പുകവലിക്കാരന്‍ 5 മിനിറ്റ് ചുരുങ്ങിയ സമയം അതിന്നായി ഉപയോഗിക്കുമ്പോള്‍ അവന്റെ തൊഴില്‍ സമയത്തില്‍ ചുരുങ്ങിയത് 3 തവണ ആയി 15 മിനിറ്റ് ജോലി സമയത്തില്‍ നിന്നും വിട്ടു നില്കുന്നു.എന്നത് മാത്രമല്ല തന്റെ സഹ ജീവനക്കാര്‍ ഈ സമയത്തു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്നു.ഒരു വിഭാഗം ജീവനക്കാര്‍ കൃത്യമായി ജോലികള്‍ ചെയ്തു പ്രതിഫലം പറ്റുമ്പോള്‍ ആഴ്ചയില്‍ 75 മിനിറ്റ് അതായതു ഒന്നര മണിക്കൂര്‍ ജോലി ചെയ്യാതെ വിശ്രമത്തിലൂടെ വേതനം പറ്റുന്നവര്‍ ആണ് പുകവലിക്കാര്‍.ഇത് ഒരു തൊഴില്‍ വകുപ്പും,ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല.ഇത് മൂലം സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ബോധവാന്‍ മാര്‍ ആണ് എങ്കില്‍ കൂടി മാനേജ് മെന്റുകള്‍ മൗനം പാലിക്കുന്നു.ഇതുപോലുള്ള ഒന്നാണ് ജോലി സമയത്തിന്നിടയില്‍ നല്‍കുന്ന ടോയ്‌ലറ്റ് ഇടവേളകള്‍ കൂടിയത് മൂന്നു മിനിറ്റ് ഒന്നോ രണ്ടു തവണ അനുവദനീയം എങ്കിലും ചിലര്‍ 10 മിനിറ്റ് വരെ ഈ സമയം ഉപയോഗിക്കുന്നു എന്നത്.പലപ്പോഴും ആരോഗ്യ പ്രശനങ്ങള്‍ കൊണ്ടാകാം എങ്കിലും ചിലര്‍ ഇത് മുതലാക്കുന്നു എന്ന് സാരം.

പുകവലിക്കാര്‍ അനാവശ്യമായി കൈപ്പറ്റുന്ന ഈ വേതനം സ്ഥാപനങ്ങള്‍ കണ്ടില്ല എന്ന് നടിക്കുമ്പോള്‍ കൃത്യമായി ജോലി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ വേതനം കൃത്യമായി അധികം നല്‍കിയാല്‍ പുകവലിക്കാരുടെ എണ്ണം ഗണ്യമായി കുറയും എന്നത് നിശ്ചയം.

കഴിഞ്ഞ ദിവസങ്ങളില്‍ ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പുകവലിക്കാര്‍ക്കായി പ്രത്യേക മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു.പുറത്തു പോയോ,ഈ പുകമുറിയില്‍ കയറിയോ പുകവലിക്കണം എങ്കില്‍ സ്വന്തം വിരല്‍ പതിപ്പിച്ചാല്‍ മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളൂ.അതിലേറെ രസകരമായതു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറ കണ്ണുകളും അവിടെ ഉണ്ട്.നിശ്ചിത ജോലി സമയത്തിന് ഉള്ളില്‍ തൊഴിലിടങ്ങളില്‍ നിന്നും വെളിയില്‍ വന്നു പുകവലിച്ചു അകത്തു കടക്കാം എന്ന് വച്ചാല്‍ സാധിക്കാത്ത രീതിയില്‍ പ്രവേശന കവാടങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.ജോലിയില്‍ പ്രവേശിക്കുവാനും,പുറത്തു കടക്കുവാനും ആയി എട്ടു മണിക്കൂറിനു ഇടയില്‍ ഒറ്റ അവസരം മാത്രം.ഇനി ഏതെങ്കിലും തരത്തില്‍ ഉള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തേക്കോ അകത്തേയ്‌ക്കോ പ്രവേശിക്കുവാന്‍ മേധാവിയുടെ പ്രത്യേക അനുമതി ആവശ്യവും ആണ്.ഇത് വന്‍കിട കമ്പനികള്‍ ആണ് എങ്കില്‍ ഒന്റാറിയോവില്‍ ഇതുപോലുള്ള സ്ഥാപങ്ങള്‍ 20 ശതമാനം പോലും ഇല്ല എന്നതാണ് കണക്കുകള്‍.പുകവലിക്കാര്‍ നിയമവിരുദ്ധമായി എടുക്കുന്ന ഇടവേളകളും,പറ്റുന്ന വേതനവും ഒന്റാറിയോവിലും ,മറ്റു പ്രൊവിന്‍സുകളിലും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയം ആണ് എങ്കിലും,പുകവലി ശീലമാക്കിയാല്‍ കിട്ടുന്ന ഗുണങ്ങള്‍ ആണ് എന്ന് ആരും തെറ്റി ധരിക്കരുത്.അമിതമായി പുകവലിക്കുന്നവരെയും,അധിക സമയം ടോയ്‌ലെറ്റ് ബ്രെക്ക് എടുക്കുന്നവരെയും വീക്ഷിക്കുന്ന കണ്ണുകള്‍ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്.

അതുപോലെ തന്നെ സിഗരറ്റു കുറ്റികള്‍ റീ സൈക്കിള്‍ ചെയ്തു പേപ്പര്‍ പ്ലേറ്റ്കള്‍ പോലെ നിര്‍മിക്കുന്നതിനായി ശേഖരിക്കുന്ന സംവിധാനങ്ങളും ഇന്ന് നിലവില്‍ ഉണ്ട്.ഇങ്ങനെ ശേഖരിച്ചു കിട്ടുന്ന സിഗരറ്റ് അവശിഷ്ടങ്ങള്‍ വിറ്റു കിട്ടുന്ന തുക ഒന്റാറിയോവിലെ പ്രശസ്തമായ ഒരു സ്ഥാപനം “സിക്ക് കിഡ്‌സ്’ എന്ന സ്ഥാപനത്തിന് സംഭാവന ആയും നല്‍കുന്നു.കഴിഞ്ഞ ഒരു വര്ഷം ഇവര്‍ ഈ വകയില്‍ സംഭാവന നല്‍കിയത് $ 3000 ആണ്. ഈ സംഖ്യ ഒരു സ്ഥാപനത്തിലേതു ആണെങ്കില്‍ ഇതുപോലുള്ള തുകകള്‍ അനധികൃത ഇടവേളകള്‍ എടുത്തു വേതനം പറ്റുന്നവരിലേയ്ക്കും ,ഇവര്‍ പുകവലിയ്ക്കായി മാറി നില്‍ക്കുന്ന സമയങ്ങളില്‍ അധികമായും,കൃത്യമായും ജോലി ചെയ്യുന്നവരുടെ എണ്ണത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.

ഇടവേളയും സമയവും ഇങ്ങനെ ഒക്കെ ആണെങ്കിലും പുകവലി മൂലം രോഗാവസ്ഥയില്‍ ആയ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ ഇന്ഷുറന്‌സുകളും,ആനുകൂല്യങ്ങളും സ്ഥാപനങ്ങള്‍ ആണ് നല്‍കുന്നത് എന്നതും മറയ്ക്കപ്പെടുന്ന യാഥാര്‍ഥ്യങ്ങളില്‍ ഒന്നാണ്.തൊഴിലും,തൊഴിലാളി പ്രശ്‌നങ്ങളും എന്നും എരിയുന്ന പുകച്ചുരുളുകള്‍ തന്നെ ആണ്. തൊഴിലിടങ്ങളിലെ പുകച്ചുരുളുകള്‍ തീരുന്നില്ല. രസകരമായ ഒരു തൊഴില്‍ ചര്‍ച്ചയും ഒരു യാഥാര്‍ഥ്യവുമായി അടുത്തയാഴ്ച.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top