Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

അല്‍ റവാബിയുടെ ഏഴാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ മുര്‍റയില്‍

April 9, 2018 , മുഹമ്മദ് റഫീഖ്

al rawabi press meet

അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ : അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഏപ്രില്‍ 9ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. അല്‍ മുര്‍റയിലെ അന്നൂര്‍ പെട്രോള്‍ സ്‌റ്റേഷനില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കമ്പനി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹസന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ലഭിക്കും. ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ചീസ് മുതലായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകളും ആകര്‍ഷകമായ മൊബൈല്‍ കൗണ്ടറും കോഫി ലോഞ്ചും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതകളാണ്.

1999ല്‍ റയ്യാനില്‍ ആരംഭിച്ച അല്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന് വിവിധ മേഖലകളിലായി 40ാംളം ഷോപ്പുകള്‍ നിലവിലുണ്ട്. അജ്മാനില്‍ അല്‍ റവാബി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ മാനേജര്‍ ഇസ്മായീല്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഷിജു, ഹാരിസ് ഉസ്മാന്‍, അമീന്‍ എന്നിവര്‍ പങ്കെടുത്തു.

അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 7ാംമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റയിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Inauguration RHM (1)

അല്‍ റവാബി ഗ്രൂപ്പിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല എം.പിയുടെ സാന്നിധ്യത്തില്‍ ശൈഖ് ഖാലിദ് ഹസന്‍ എ അല്‍ഥാനിയും അബ്ദുല്ല നായിഫ് എം.എന്‍ അല്‍ ദോസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ദോഹ : അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റയിലെ അന്നൂര്‍ പെട്രോള്‍ സ്റ്റേഷനില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല എം.പിയുടെ സാന്നിധ്യത്തില്‍ ശൈഖ് ഖാലിദ് ഹസന്‍ എ അല്‍ഥാനിയും അബ്ദുല്ല നായിഫ് എം.എന്‍ അല്‍ ദോസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ചീസ് മുതലായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകളും ആകര്‍ഷകമായ മൊബൈല്‍ കൗണ്ടറും കോഫി ലോഞ്ചും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതകളാണ്.

1999ല്‍ റയ്യാനില്‍ ആരംഭിച്ച അല്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന് വിവിധ മേഖലകളിലായി 40ാംളം ഷോപ്പുകള്‍ നിലവിലുണ്ട്. അജ്മാനില്‍ അല്‍ റവാബി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top