Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

April 9, 2018 , കെ.എം. സാബിര്‍ അഹ്സാന്‍

fraterntiy

മലപ്പുറം പൊന്നാനിയില്‍ ഹര്‍ത്താലിന് അനുകൂലമായി പ്രകടനം നടത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നൽകിയപ്പോള്‍

തിരുവനന്തപുരം: ദലിത് സംയുക്ത സമിതി തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ചവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഹര്‍ത്താലിന്റെ ഭാഗമായി ഒരുവിധ അനിഷ്ഠ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ആവര്‍ത്തിക്കപ്പെട്ടതിലൂടെ ഹര്‍ത്താലിനെ അമര്‍ച്ച ചെയ്യാന്‍ ഉന്നതതലത്തില്‍ നിന്ന് പോലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

സംസ്ഥാന സെക്രട്ടറി റമീസ് വേളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മഹേഷ് തോന്നക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍, ജനറല്‍ സെക്രട്ടറി സജീര്‍ ടി.സി, മലപ്പുറം ജില്ലാ സെക്രട്ടറി ബാസിത് താനൂര്‍ അടക്കമുള്ള നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണ് ഹര്‍ത്താലിനെ അനുകൂലിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് ജില്ല, മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. അറസ്റ്റ് വരിച്ച പ്രവര്‍ത്തകരെ ആദരിച്ചു. അറസ്റ്റിലായ ദലിത്-സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരെ ഫ്രറ്റേണിറ്റി നേതാക്കള്‍ സ്റ്റേഷനുകളിലെത്തി സന്ദർശിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top