Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

കൊല്ലം സ്വദേശിനി നഴ്സ് അല്‍ ഐനില്‍ ആത്മഹത്യ ചെയ്തു; കാരണം വ്യക്തമല്ല

April 10, 2018

sujaഅൽഐന്‍: അൽഐനില്‍ മലയാളി നഴ്സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവർ ഇവിടെ ജോലിക്ക് കയറിയത്. 20 വർഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇവർ നഴ്സായി ജോലി ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരനായ ആദ്യ ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭർത്താവിൽ മൂന്ന് മക്കളുണ്ട്. മക്കൾ മുന്‍ ഭർത്താവിനൊപ്പം ഉത്തരേന്ത്യയിലാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ മൃതദേഹം കാണേണ്ടെന്നും അങ്ങോട്ട് അയക്കേണ്ടെന്നുമാണ് പറഞ്ഞത്. അതിനാൽ യു.എ.ഇയിൽ തന്നെ സംസ്കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top