Flash News

ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

April 10, 2018 , രാജേഷ് സൂര്യന്‍

harthalപാലക്കാട്: ദലിത് സംയുക്ത സമിതി തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ചവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഹര്‍ത്താലിന്റെ ഭാഗമായി ഒരുവിധ അനിഷ്ഠ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ആവര്‍ത്തിക്കപ്പെട്ടതിലൂടെ ഹര്‍ത്താലിനെ അമര്‍ച്ച ചെയ്യാന്‍ ഉന്നതതലത്തില്‍ നിന്ന് പോലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ വൈകീട്ട് പാലക്കാട് ടൗണില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു പാലക്കാട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ബാബു തരൂര്‍ സ്വാഗതവും, ഷിഹാബ് നന്ദിയും പറഞ്ഞു. മുകേഷ് മേപ്പറമ്പ്, സതീഷ് മേപ്പറമ്പ്, പി.ഡി.രാജേഷ്, രഞ്ചിന്‍ കൃഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top