Flash News
ജയന്‍ – മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ആ ഫാള്‍ക്കണ്‍ പക്ഷി ചിറകറ്റു വീണിട്ട് ഇന്നേക്ക് 38 വര്‍ഷം   ****    ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****   

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തരുത്; ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്

April 10, 2018 , മുസ്‌ലിഹുദ്ദീന്‍ പി.പി.

fraternityപട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള ജനകീയ ഭീമ ഹരജിയില്‍ ജില്ലയില്‍ നിന്ന് അരലക്ഷം ഒപ്പുകള്‍ സമാഹരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അറിയിച്ചു.

സാമൂഹ്യമായും സാമ്പത്തികമായും കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ ജനസമൂഹങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 1989 ല്‍ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം നിലവില്‍ വരുന്നത്. സാങ്കേതികമായി ഈ നിയമം നിലവിലുണ്ടെങ്കിലും അധികാരവും സ്വാധീനവും ഉപയോഗപ്പെടുത്തി ഭൂരിഭാഗം കേസുകളും തേച്ചു മായ്ച്ചു കളയുകയാണ്. എങ്കിലും പട്ടികജാതി പട്ടികവര്‍ഗ ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമ പരിരക്ഷ രാജ്യത്തെ നിയമ സംവിധാനത്തിനകത്ത് അതിക്രമങ്ങള്‍ക്കെതിരെ പോരാടുവാനുള്ള ആയുധവും അത്താണിയും ആയിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് 20 ന് സുപ്രീം കോടതി പ്രസ്തുത നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. രാജ്യത്തെ എസ് സി എസ് ടി സാമൂഹിക ജനവിഭാഗങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയൊരുക്കിയ ഒരു നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന വിധിപ്രസ്താവം ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് ജനകീയ ഭീമഹരജി സമര്‍പ്പിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിരിക്കുന്നു.

ഒപ്പു ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അംബേദ്കറിസ്റ്റ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രമേഷ് നന്മണ്ട, ബി.എസ്.പി ആക്ടിവിസ്റ്റ് മുഹമ്മദ് അഷ്റഫ് എന്നിവര്‍ ഭീമഹരജിയില്‍ ഒപ്പിട്ട് നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ടി.സി, സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി സെക്രട്ടറിയേറ്റ് അംഗങ്ങളായ സൂര്യപ്രഭ, മുനീബ് എലങ്കമല്‍, മുസ്‌ലിഹ് പെരിങ്ങൊളം, ഗസ്സാലി വെള്ളയില്‍, മുജാഹിദ് പേരാമ്പ്ര, റഈസ് കിണാശ്ശേരി, ഹാദിയ സി.ടി എന്നിവര്‍ സംസാരിച്ചു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top