Flash News

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്: മേരി കോം ഫൈനലില്‍

April 11, 2018

73227-qqfdijluji-1510129178ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍ കടന്നു. 48 കിലോ ബോക്‌സിങ് വിഭാഗത്തിലാണ് മേരി കോം ഫൈനലിലെത്തിയത്. ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് 35 കാരി മേരി കോം ഫൈനലില്‍ പ്രവേശിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

അതേസമയം ഷൂട്ടിങില്‍ ജിത്തുറായ് പുറത്തായി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ് വിഭാഗത്തിലാണ് ജിത്തുറായ് ഫൈനലിലെത്താതെ പുറത്തായത്.

നിലവില്‍ 11 സ്വര്‍ണ്ണാണ് ഇന്ത്യന്‍ താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്നലെ ഇന്ത്യയുടെ ഹീന സിദ്ധു സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇന്നലെയും മെഡല്‍ നേടാനായിരുന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top