Flash News

താജ്‌മഹലിന്റെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിനാണെന്ന്; എങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

April 11, 2018

800px-Taj_Mahal_(Edited)ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥവകാശം തെളിയിക്കാന്‍ ഷാജഹാന്‍ ഒപ്പിട്ട രേഖകള്‍ ഹാജരാക്കാന്‍ വഖഫ് ബോര്‍ഡിനോട് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ആഗ്രയിലെ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന മുംതാസിനു വേണ്ടി 18 വര്‍ഷത്തിനു ശേഷമാണ് മുംതാസ് മഹല്‍ എന്ന പേരില്‍ ഷാജഹാന്‍ താജ് മഹല്‍ പണിതത്. തുടര്‍ന്ന് ഇത് വഖഫ് ബോര്‍ഡിന് എഴുതി നല്‍കുകയായിരുന്നുവെന്നാണ് 2005ല്‍ സുന്നി വഖഫ് ബോര്‍ഡ് സുപ്രിം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ 2010ല്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയെ സമീപിക്കുകയും ഇത് ചരിത്രസ്മാരകമാണെന്നും അങ്ങനെതന്നെ നിലനിര്‍ത്തണമെന്നും വാദിക്കുകയും ചെയ്തു.

എപ്പോഴാണ് താജ്മഹല്‍ വഖഫ് ബോര്‍ഡിന് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയതെന്നും ഇങ്ങിനെ പറഞ്ഞാല്‍ ഇന്ത്യയില്‍ ആര് വിശ്വസിക്കുമെന്നും കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഷാജഹാന്റെ കാലത്ത് താജ്മഹല്‍ വഖഫിന്റെ അധീനതയിലായിരുന്നെന്നും ഇത് വഖഫിന്റെ സ്വത്താണെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ വിവി ഗിരി സുപ്രിംകോടതിയില്‍ വാദിച്ചത്. എന്നാല്‍ അക്കാലത്ത് വഖഫൊന്നും ഇല്ലായിരുവെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ റാവു വാദിച്ചു.

1858ല്‍ അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറില്‍ നിന്ന് ബ്രട്ടീഷുകാര്‍ താജ്മഹല്‍ ബ്രട്ടീഷ് രാജ്ഞിയുടെ പേരില്‍ പിടിച്ചടക്കുകയായിരുന്നു. സ്വാതന്ത്രാനന്തരമാണ് ഇത് ഇന്ത്യയുടെ ചരിത്രസ്മാരകമായി മാറിയത്. 1948ന് ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തിരിച്ചുപിടിച്ചത്.

പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ സ്മാരകം ബ്രട്ടീഷ് അധീനതയിലായിരുന്നെന്നും പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇത് ഏറ്റെടുക്കയായിരുന്നെന്നും അദ്ദേഹം വാദിച്ചു.  ഷാജഹാനെ അറസ്റ്റു ചെയ്തതിനു ശേഷം എങ്ങനെയാണ് വഖഫ് ബോര്‍ഡിന് താജ്മഹല്‍ ഒപ്പിട്ട് നല്‍കിയതെന്നും അങ്ങിനെയാണെങ്കില്‍ അതിന്റെ രേഖകള്‍  ഹാജരാക്കാനുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top