Flash News
സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****    അറിവില്ലായ്മ; മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നും പിന്‍മാറി   ****    ഐ‌എസ്‌ആര്‍‌ഒ ചാരക്കേസ് അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ അസിസ്റ്റന്റായിരുന്ന സെന്‍‌കുമാര്‍ അമിതാവേശം കാട്ടി; കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നമ്പി നാരായണന്‍   ****   

കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ എട്ട് കാമറൂണ്‍ അത്‌ലറ്റുകളെ കാണാനില്ല; രണ്ടു പേര്‍ മത്സരത്തില്‍ പങ്കെടുക്കാത്തവര്‍

April 11, 2018

cwgകോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ 8 അത്‌ലറ്റുകളെ കാണാനില്ല. കാമറൂണ്‍ അത്‌ലറ്റുകളെയാണ് കാണാതായത്. 24 പേരുളള സംഘത്തില്‍ നിന്നും അഞ്ച് ബോക്‌സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്‌റ്റേഴ്‌സിനെയുമാണ് കാണാതായിരിക്കുന്നതെന്ന് ടീം അറിയിച്ചു. കുറച്ചു പേരെ വീതം മൂന്ന് ദിവസങ്ങളിലായാണ് കാണാതായത്. ഏപ്രില്‍ 8നാണ് മൂന്ന് പേരെ കാണാതായത്. തൊട്ടടുത്ത ദിവസം രണ്ടുപേരും ബാക്കിയുള്ളവര്‍ ഏപ്രില്‍ 10നുമാണ് കാണാതായത്. എട്ട് പേരില്‍ രണ്ട് പേര്‍ മല്‍സരത്തില്‍ പങ്കെടുക്കാതെയാണ് പോയത്.

പോയവര്‍ തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്ന് ടീം ഉപസ്ഥാനപതി സൈമണ്‍ മലമ്പെ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പൊലീസിനെയും ടീം അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. രാത്രി മറ്റുളളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അത്‌ലറ്റുകള്‍ പോയത്. മെയ് 15നാണ് അത്‌ലറ്റുകളുടെ വിസ കാലാവധി കഴിയുക. ഒരുമാസം കൂടി ഇവര്‍ക്ക് നിയമപരമായി ഇവിടെ തുടരാന്‍ കഴിയും.

ക്വീന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നായി 4,500 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ 15ന് ഗെയിംസ് സമാപിക്കും.

1960ലാണ് കാമറൂണ്‍ ഫ്രാന്‍സിന്റെ കൈയ്യില്‍ നിന്നും മോചിതരായി റിപബ്ലിക് കാമറൂണായി മാറിയത്. രാജ്യത്തെ ഫ്രഞ്ച് സംസാരിക്കുന്ന ഭൂരിഭാഗത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് കാമറൂണില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രക്ഷോഭം നടന്നത്. മികച്ച വരുമാനവും ജീവിതവും തേടിയാവാം അത്‌ലറ്റുകള്‍ ഒളിച്ചോടിയതെന്നാണ് സംശയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top