Flash News

ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ആസിഫയ്ക്ക് നീതി ലഭിക്കണം; വി.കെ. സിംഗ്

April 12, 2018

New Delhi: External Affairs Minister Sushma Swaraj with Ministers of State MJ Akbar and V K Singh during the ministry's Annual Press Conference in New Delhi on Monday. PTI Photo by Manvender Vashist (PTI6_5_2017_000187B)

കത്വ : ജമ്മു കാശ്മീരിലെ കത്വയില്‍  കൂട്ടമാനഭംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരി ആസിഫയ്ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്. ആസിഫയെ മനുഷ്യക്കുഞ്ഞായി കാണാന്‍ നമ്മള്‍ പരാജയപ്പെട്ടു. എന്നാല്‍ അവള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവത്തില്‍ ആദ്യമായാണ് ബിജെപി നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ നിന്നൊരാള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്.

എന്നാല്‍ നേരത്തെ ബിജെപിയുടെ കത്വ എംപി ജിതേന്ദ്ര സിംഗ് പ്രതികള്‍ക്കു വേണ്ടി രംഗത്ത് വന്നിരുന്നു. കുറ്റാരോപിതര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശിക ബിജെപി നേതൃത്വവും രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി. കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top