Flash News

രണ്ടു ദിവസത്തെ ജയില്‍ ജീവിതത്തിനുശേഷം സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിന്റെ തിരക്കിലേക്ക്; റേസ്3യുടെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുന്നു

April 12, 2018

salman-4രണ്ടു ദിവസത്തെ ജയില്‍ ജീവിതത്തിനുശേഷം സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിന്റെ തിരക്കിലേക്ക്. റേസ് 3യുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ജാക്വിലിനുമായുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

കഴിഞ്ഞ ദിവസം സഹതാരം സാഖിബ് സലീമിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത സല്‍മാന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിലെ ദു:ഖങ്ങള്‍ മറന്ന് പഴയത് പോലെയുള്ള ജീവിതം നയിക്കാന്‍ ശ്രമിക്കുകയാണ് താരം. പഴയപോലെ തന്നെ തമാശയും ആഘോഷവുമായാണ് സല്‍മാന്‍ മുന്നോട്ട് പോകുന്നതെന്ന് സുഹൃത്തുക്കളും പറയുന്നു.

കൃഷ്ണമൃഗ വേട്ടക്കേസില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് സല്‍മാന് ജോധ്പൂര്‍ കോടതി വിധിച്ചത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

രണ്ട് ദിവസം നടന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് ജാമ്യം ലഭിച്ച നടന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മുംബൈയില്‍ വസതിയിലെത്തിയ നടനെ കാണാന്‍ നിരവധി ബോളിവുഡ് താരങ്ങളാണ് എത്തിയത്.

Salman-Khan-Jacqueline-Fernandez-Race-3 (1) img-5192-1523532151 img-5204-1523532151 img-5239-1523532151

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top