Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഫിഫാ റാങ്കിംഗില്‍ ചരിത്ര നേട്ടം കൊയ്ത് കിര്‍ഗിസ്ഥാന്‍

April 12, 2018

asia-cupഫിഫാ റാങ്കിംഗില്‍ ചരിത്ര നേട്ടം നഷ്ടപ്പെടുത്തി ഇന്ത്യ. അവസാന ഏഷ്യാ കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ന് ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തിയേനേ. അന്നത്തെ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞത് ആദ്യ 80 റാങ്കില്‍ തന്നെ ഇന്ത്യയ്ക്ക് എത്താമായിരുന്നു. പക്ഷേ ചരിത്രനേട്ടം സ്വന്തമാക്കാനുള്ള ഭാഗ്യം അന്ന് കിര്‍ഗിസ്ഥാനായിരുന്നു. പുതിയ ഫിഫാ റാങ്കിംഗില്‍ ചരിത്ര മുന്നേറ്റമാണ് കിര്‍ഗിസ്ഥാന്‍ ആ ഒരൊറ്റ വിജയം കൊണ്ട് നടത്തിയിരിക്കുന്നത്.

40 സ്ഥാനങ്ങള്‍ മുന്നേറിയ കിര്‍ഗിസ്ഥാന്‍ 75ആം റാങ്കില്‍ എത്തി. കിര്‍ഗിസ്ഥാന്റെ ഏറ്റവും മികച്ച റാങ്ക് 99 ആയിരുന്നു. 40 സ്ഥാനങ്ങളാണ് ഒരൊറ്റ ജയം കൊണ്ട് കിര്‍ഗിസ്ഥാന്‍ മുന്നേറിയത്. ഇന്ത്യ ആകട്ടെ വെറും രണ്ട് സ്ഥാനങ്ങളും. 99ല്‍ നിന്ന് ഇന്ത്യ 97ലേക്കാണ് മുന്നേറിയത്. 354 പോയിന്റാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. 15 പോയിന്റ് ആണ് പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.

അതേ സമയം പുതിയ റാങ്കിംഗ് പട്ടികയില്‍ ജര്‍മ്മനി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ റാങ്കിംഗില്‍ 1533 പോയന്റുമായാണ് ജര്‍മ്മനി ഒന്നാമതെത്തിയത്. ബ്രസീല്‍ 1384 പോയന്റുമായി രണ്ടാമതും തുടരുന്നുണ്ട്. മൂന്നാം സ്ഥാനത്താണ് ഇത്തവണ മാറ്റം. മികച്ച ഫോമിലുള്ള ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ പോര്‍ച്ചുഗലും അര്‍ജന്റീനയും ഒരോ സ്ഥാനം പിറകിലേക്ക് പോയി.

പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്തും അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. പുതിയ റാങ്കില്‍ 14ആം സ്ഥാനത്ത് എത്തിയ ടുണീഷ്യയും ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കില്‍ എത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top