Flash News

ആസിഫാ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി : ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട്

April 13, 2018 , ഫ്രറ്റേണിറ്റി മൂവ്മെന്റ്

IMG_8164കോഴിക്കോട് : ആസിഫാ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടി മാത്രക പരമായി ശിക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിംകളെ ഭയപ്പെടുത്തി നാടുകടത്താനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ആസിഫ. വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാറെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തിന് മുമ്പ് ക്ഷേത്രത്തില്‍ ജീവനോടെയുണ്ട് എന്ന വിവരം ലഭിച്ചിട്ടും മിണ്ടാതിരുന്ന പോലീസ് സേന, സംഘ് പരിവാര്‍ വിധേയത്വത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാന്‍ ബി.ജെ.പി മന്ത്രിമാരുടെ നേത്യത്വത്തില്‍ ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫുര്‍ പറഞ്ഞു. പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ടി.സി സ്വാഗതവും ജോയിന്റ് സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.

പ്രകടനത്തിന് സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജാഹിദ് മേപ്പയൂര്‍, ഗസ്സാലി വെള്ളയില്‍, റഈസ് കുണ്ടുങ്ങല്‍, വാഹിദ് കുന്ദമംഗലം, അന്‍ഷാദ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG_8079


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top